കാലിക്കട്ട് സര്‍വകലാശാല വിദൂര-ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രത്തിന് (സിഡിഒഇ) കീഴില്‍ തുടങ്ങുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് പിഴയില്ലാതെ 20ന് കൂടി അപേക്ഷ സമര്‍പ്പിക്കാം. തുടര്‍ന്ന് 27 വരെ 500 രൂപ പിഴയോടു കൂടി മാത്രമേ അപേക്ഷിക്കാനാകൂ. യുജിസി നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയില്‍ മാറ്റമുണ്ടാകില്ല.
യുജിസി അംഗീകാരമുള്ള ഹിസ്റ്ററി, സോഷ്യോളജി എന്നീ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ രണ്ടു വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫീസിളവിന് അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍, അര്‍ഹരായ മറ്റുള്ളവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം കേരള സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ വഴി ഫീസിളവിന് അപേക്ഷിക്കണം. വിശദമായ പ്രോസ്പെക്ടസ്, ബ്രോഷറുകള്‍, അപേക്ഷാ ലിങ്ക് എന്നിവ cdoe.uoc.ac.in ല്‍ ലഭ്യമാണ്.
കാലിക്കട്ട് സര്‍വകലാശാല നടത്തുന്ന റഗുലര്‍ പ്രോഗ്രാമിന് തുല്യമായ ഈ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ വിദേശ പൗരന്മാര്ക്കും പഠനം നടത്താം. സ്വദേശത്തും വിദേശത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും പഠിക്കാവുന്ന രീതിയിലാണ് ബിരുദ-പിജി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെ സൗകര്യവും താല്പര്യവും അനുസരിച്ച് പഠനം ക്രമീകരിക്കാം. ഇതില്‍ പ്രായപരിധിയില്ല. റഗുലര്‍ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകളിലേക്കും തിരിച്ചും മാറാന്‍ അവസരം ഉണ്ടാകും. നിലവില്‍ കോളജില്‍ പഠനം നടത്തുന്നവര്‍ക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓണ്‍ലൈന്‍ വഴി പഠനം നടത്താനും അവസരം ഉണ്ട്. ഫോണ്‍: 0494 2407356, 2660600, ഇ-മെയില്‍: [email protected], വെബ്സൈറ്റ്: cdoe.uoc.ac.in
വിദൂരവിദ്യാര്ഥികള്ക്ക് ഓണ്‍ലൈന്‍ ടിസി
കാലിക്കട്ട് സര്‍വകലാശാലയുടെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ 2017 മുതല്‍ പ്രവേശേനം നേടിയവര്‍ക്ക് (2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന് ഒഴികെ) ഡ്യൂപ്ലിക്കേറ്റ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓണ്‍ലൈനായി (sde.uoc.ac.in ) സമര്‍പ്പിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബിഎംഎംസി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷന്
കാലിക്കട്ട് സര്‍വകലാശാല ഇഎംഎംആര്സിയിലെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (2025 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ജനുവരി 2026 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 19 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 25 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാല്, ആറ്, എട്ട് സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്സ് റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി മാര്‍ച്ച് 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
ബിടിഎ-എംടിഎ വൈവ
ആറാം സെമസ്റ്റര്‍ ബിടിഎ ഏപ്രില്‍ 2026, എംടിഎ ഏപ്രില്‍ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഡിസര്ട്ടേഷന് പരിശോധനയും വൈവയും 23, 24 തീയതികളില്‍ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എംഎ സോഷ്യോളജി നവംബര്‍ 2025 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എംഎ അറബിക് രണ്ടാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023, നാലാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് സെപ്റ്റംബര്‍ 2024, രണ്ടാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
കോളജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 25ന് തുടങ്ങും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions