2026 ഓഗസ്റ്റ് സെഷൻ മുതൽ ഓൺലൈൻ എംബിഎ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) പ്രോഗ്രാം നടത്തുന്നതിന് കാലിക്കട്ട് സർവകലാശാലയ്ക്ക് യുജിസി - ഡിഇബിയുടെ അനുമതി ലഭിച്ചു. മറ്റ് ഓൺലൈൻ പ്രോഗ്രാമുകളിൽനിന്ന് വ്യത്യസ്തമായി, ഓൺലൈൻ എംബിഎ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) പ്രോഗ്രാമിന് യുജിസി അംഗീകരിച്ച വിദ്യാർത്ഥി പ്രവേശന പരിധി (Intake) 500 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധി കണക്കിലെടുത്ത് ഓൺലൈൻ വിദ്യാഭ്യാസ രീതിക്ക് അനുയോജ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണ വ്യവസ്ഥകൾ എന്നവയുൾപ്പടെയുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതും അനിവാര്യമാണ്.
നിയമപഠനവകുപ്പിൽ അസി. പ്രഫസർ അഭിമുഖം
നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസി. പ്രഫസർ നിയമനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം 21 ന് നടക്കും. കേന്ദ്രം : സർവകലാശാലാ ഭരണകാര്യാലയം. യോഗ്യരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ.
ഗസ്റ്റ് അധ്യാപക അഭിമുഖം
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ 2026 - 2027 അധ്യയന വർഷത്തേക്ക് വിഷ്വൽ ആർട്സ് വിഷയത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600/- രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ യോഗ്യതകൾ, മാറ്റ് പ്രായോഗിക - പരിജ്ഞാന യോഗ്യതകൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ആയതിന്റെ പകർപ്പുകൾ എന്നിവ സഹിതം ഓഗസ്റ്റ് 19-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9037030586.
പുനർമൂല്യനിർണയഫലം
അഞ്ചും ആറും സെമസ്റ്റർ പാർട്ട് ടൈം ബിടെക് (2009 സ്കീം - 2014 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എംഎസ് സി. കെമിസ്ട്രി (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026, ഒന്നാം വർഷ ബിഎഫ്എ. ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions