കണ്ണൂർ യൂണിവേഴ്സിറ്റി ഹിന്ദി ഡിപ്പാർട്ട്മെന്‍റിൽ (നീലേശ്വരം കാമ്പസ്) എംഎ, ഹിന്ദി പ്രോഗ്രാമിന് SC/ST, ജനറൽ വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി BA/B.Sc/B.Com/ BBA പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 10ന് ഡിപ്പാർട്ട്മെന്‍റിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8921288025 എന്ന നമ്പറിൽ ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എംഎസ്‌സി ജോഗ്രഫി പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 10 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം രാവിലെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447085046 എന്ന നമ്പറിൽ ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എഫ് ഐഎംപി ഇൻ എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പി.ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ , സർട്ടിഫിക്കറ്റ്
പ്രോഗ്രാം ഇൻ യോഗ അപേക്ഷ തീയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ (Certificate Programme in Yoga) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31ന് വൈകുന്നേരം 5 വരെ വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് ww.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0497-2766388, 0497-2715227 E-mail id: [email protected]