കാലിക്കട്ട് സർവകലാശാലാ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ ഈ വർഷത്തെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ജൂൺ 29-ന് നടക്കും. അലോട്ട്മെന്‍റ് / പ്രവേശന മെമ്മോ ലഭിച്ചവർ അസൽ രേഖകൾ സഹിതം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.
കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പിജി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ 2026 - 2027 അധ്യയന വർഷത്തെ പിജി പ്രവേശനം ജൂൺ 30ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407325, ഇ-മെയിൽ ഐഡി: [email protected] .
പരീക്ഷാഫലം
പത്താം സെമസ്റ്റർ ബിആർക് (2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംകോം (2022, 2023 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions