കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വർഷത്തെ പിജി ഏകജാലക പ്രവേശനത്തിന്‍റെ ( പിജി ക്യാപ് ) രണ്ടാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു. പുതുതായി അലോട്ട്മെന്‍റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: ജനറൽ: 610 രൂപ, എസ്‌സി / എസ്ടി / ഒഇസി / മറ്റ് അർഹരായ സംവരണ വിഭാഗക്കാർ: 155 രൂപ. മാൻഡേറ്ററി ഫീസടയ്ക്കുന്നതിനുള്ള സൗകര്യം ജൂൺ 30ന് ലഭ്യമാകും. ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച സമയത്ത് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഒന്നും രണ്ടും അലോട്ട്മെന്‍റുകൾ ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ അഡ്മിറ്റ് കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 30 ന് വൈകുന്നേരം നാലിന് മുൻപായി കോളജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് സ്ഥിരപ്രവേശനം നേടാം. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നതിനുള്ള സൗകര്യം ജൂൺ 30-ന് വൈകുന്നേരം നാലു വരെ ലഭ്യമാകും. കേരളത്തിന് പുറത്തുള്ള സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ പ്രവേശന സമയത്ത് അതത് സർവകലാശാലകളിൽ നിന്നും ലഭിക്കുന്ന ബോണഫൈഡ് സർട്ടിഫിക്കറ്റ്, മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഈ അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂലൈ ഒന്നിന് തുടങ്ങും.

 റാങ്ക് ലിസ്റ്റ് പ്രസിദീകരിച്ചു

2026 - 2027 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ ( CU - CET 2026 ) റാങ്ക് ലിസ്റ്റ് പ്രസിദീകരിച്ചു. സർവകലാശാലാ പഠനവകുപ്പുകളിലെ പിജി / ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ അതത് പഠനവകുപ്പുകളിൽ നിന്നുള്ള നിർദ്ദേശാനുസരണം ജൂൺ 30നകം പ്രവേശനം നേടണം. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡ്, ടിസി, സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍, കേരളത്തിന് പുറത്തെ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർ ബോണഫൈഡ് സർട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ഇ - മെയിൽ: [email protected], ഫോണ്‍: 0494 2660600, 2407017, 2407016.

 ഗസ്റ്റ് അധ്യാപക നിയമനം

തൃശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാലാ ബിഎഡ് സെന്‍ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ് എന്നീ വിഭാഗങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 30ന് വൈകുന്നേരം അഞ്ചിന് മുൻപായി ബയോഡാറ്റ, മതിയായ രേഖകകൾ എന്നിവ സഹിതം [email protected] ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2382977.

 ഫാക്കല്‍റ്റി ഇന്‍ഡക്ഷന്‍ പ്രോഗ്രാം

പുതുതായി ജോലിയില്‍ പ്രവേശിച്ച സര്‍വകലാശാലാ - കോളജധ്യാപകര്‍ക്ക് ഒരു വര്‍ഷത്തിനകം നിര്‍ബന്ധമായും പൂര്‍ത്തികരിക്കേണ്ടതായ യുജിസിയുടെ ഫാക്കല്‍റ്റി പരിശീലന പരിപാടിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാലിക്കട്ട് സര്‍വകലാശാലാ യുജിസി മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്‍ഡക്ഷന്‍ പ്രോഗ്രാം ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെയാണ്. ഓഫ് ലൈനായാണ് ക്ലാസ്. സീറ്റുകള്‍ പരിമിതം. താമസ സൗകര്യം ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ ഏഴ്. വിശദ വിവരങ്ങള്‍ക്ക് ugcmmttc.uoc.ac.in. ഫോണ്‍: 9778062430, 04942407351.

 എംഎ ജേണലിസം പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ ഈ വർഷത്തെ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനം ജൂൺ 29ന് നടക്കും. അലോട്ട്മെന്‍റ് / പ്രവേശന മെമ്മോ ലഭിച്ചവർ അസൽ രേഖകൾ സഹിതം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.

 പരീക്ഷാ തീയതിയിൽ മാറ്റം

ജൂൺ 26ന് നടത്താനിരുന്ന രണ്ടാം വർഷ ബിപിഇഎസ് ഇന്‍റഗ്രേറ്റഡ് (2023 പ്രവേശനം മുതൽ), ബിപിഎഡ് ഇന്‍റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം), നാലാം സെമസ്റ്റർ ബിപിഎഡ് ( 2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ മൂന്നിന് നടത്തും. സമയം ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ജൂൺ 26ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി (2020 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2019 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ ഒന്നിന് നടത്തും. സമയം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ജൂൺ 26ന് നടത്താനിരുന്ന ഒന്നാം വർഷ ബിഎച്ച്എം ആൻഡ് സിടി (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ ഒന്നിന് നടത്തും. സമയം ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 3.30 വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ജൂൺ 26ന് നടത്താനിരുന്ന ബികോം എൽഎൽബി ഹോണേഴ്‌സ് (2020 പ്രവേശനം മുതൽ) ഒൻപതാം സെമസ്റ്റർ ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ രണ്ടിനും (രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ) അഞ്ചാം സെമസ്റ്റർ ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ ആറിനും (ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ) നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ജൂൺ 26ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (സിസിഎസ്എസ് പിജി - 2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ 29ന് നടത്തും. സമയം രാവിലെ 09.30 മുതൽ ഉച്ചക്ക് 12.30 വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

 അദീബ് - ഇ - ഫാസിൽ ഹാൾടിക്കറ്റ്

ജൂൺ 29ന് തുടങ്ങുന്ന അദീബ് - ഇ - ഫാസിൽ പ്രിലിമിനറി രണ്ടാം വർഷ റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ 25 മുതൽ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും. ജൂൺ 29ന് തുടങ്ങുന്ന അദീബ് - ഇ - ഫാസിൽ ഫൈനൽ പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ 25 മുതൽ പരീക്ഷാ ഭവനിലെ ഇഒടി സെക്ഷനിൽ നിന്നും ലഭ്യമാകും.

 പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎ അഫ്സൽ - ഉൽ - ഉലമ (സിസിഎസ്എസ് - യുജി) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

 പരീക്ഷാഅപേക്ഷ

ഏഴാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് (2009 സ്‌കീം - 2014 പ്രവേശനം), ബിടെക് (2014 സ്‌കീം - 2014 പ്രവേശനം) ഏപ്രിൽ 2022, സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റർ (2014 സ്‌കീം) ബിടെക് (2015 പ്രവേശനം) ഏപ്രിൽ 2022, (2016 പ്രവേശനം) നവംബർ 2022, (2017 പ്രവേശനം) ഏപ്രിൽ 2023, (2018 പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ ഒന്പത് വരെയും 210 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 29 മുതൽ ലഭ്യമാകും.

 പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇന്‍റീരിയർ ഡിസൈൻ ഒന്നാം സെമസ്റ്റർ നവംബർ 2018 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് മൂന്നിനും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് പത്തിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷാഫലം

നാലാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎ സോഷ്യോളജി (2020 പ്രവേശനം) ഏപ്രിൽ 2025, (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം.

 പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ബിആർക് (2021 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.