എംജി സര്‍വകലാശാല ബിരുദാനന്തര ബിരുദം (പിജി), ബിഎഡ് ഏകജാലക പ്രവേശനങ്ങളുടെ ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും ഫീസ് ഒടുക്കാത്തവര്‍ക്കും നാളെ വരെ പുതുതായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും നാളെ വരെ അവസരമുണ്ടായിരിക്കും. കൂടാതെ, പേര്, തിരിച്ചറിയല്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, സംവരണ വിഭാഗം എന്നിവയൊഴികെ മറ്റു വിവരങ്ങള്‍ തിരുത്താനും സാധിക്കും. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും പുതുതായി അപേക്ഷിക്കുന്നതിനും കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ വഴി അവസരമുണ്ടായിരിക്കും.
ക്യാറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി നടത്തിയ ക്യാറ്റ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം. വിശദ വിവരങ്ങള്‍ക്ക്: [email protected], 0481 2733595.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (1993ന് മുമ്പുള്ള അഡ്മിഷനുകള്‍ 1993-1997 അഡ്മിഷനുകള്‍ ആനുവല്‍ സ്‌കീം) പരീക്ഷകള്‍ ജൂലൈ ആറു മുതല്‍ നടക്കും.
ഒന്ന് മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിവോക് (പഴയ സ്‌കീം-2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷ ജൂലൈ ഒന്നു മുതല്‍ നടക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഫിസിക്‌സ് (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.വോക്ക് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 209 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18,19 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ നാളെ മുതല്‍ കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്്്‌സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ നാളെ മുതല്‍ മണിമലക്കന്ന് റ്റിഎംജെഎം ഗവണ്‍മെന്റ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ അമലഗിരി ബി.കെ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ ബിപിഇഎസ് (നാലുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2026 പരീക്ഷകള്‍ ജൂലൈ 10 മുതല്‍ നടക്കും. 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 24 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍-ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രൂവരി 2026 പരീക്ഷയുെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions