കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയില്‍ 2027ലേക്കുള്ള ഡെവലപ്മെന്റ് ലീഡര്‍ഷിപ്പ് പിജി ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. 11 മാസമാണു കാലാവധി. ഡെവലപ്മെന്റ് സെക്ടറില്‍ എട്ടോ അതില്‍ അധികമോ വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള നേതൃതലത്തില്‍ മധ്യതലം മുതല്‍ സീനിയര്തലം വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
എന്‍ജിഒകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, ഗ്രാസ്റൂട്ട് സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പഠിതാക്കള്‍ക്കു ജോലിയില്‍ തുടര്‍ന്ന് കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കാമ്പസ്, ഓണ്‍ലൈന്‍ പഠനരീതിയാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍11. റിട്ടൺ അസൈന്മെന്റുകളും ഇന്റര്‍വ്യൂകളും ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും.
കാസുകള്‍ 2027 ജനുവരി ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8971889988, ഇമെയില്‍: [email protected], വെബ്സൈറ്റ്: https://azimpremjiuniverstiy.edu.in/programmes/development-leadership





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions