കണ്ണൂർ സർവകലാശാല 2026-27 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് മാത്രമായുള്ള സ്പെഷൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ അഡ്മിഷൻ ഫീസ് ഒടുക്കി ഇന്നു വൈകുന്നേരം അഞ്ചിനുള്ളിൽ അതത് കോളജുകളിൽ പ്രവേശനം നേടണം. മുന്പ് അലോട്ട്മെന്‍റ് ലഭിച്ച് ഒരു തവണ ഫീസ് അടച്ചവർ വീണ്ടും ഫീസ് അടക്കേണ്ടതില്ല.
പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പ്
കണ്ണൂർ സർവകലാശാലയുടെ ഗവേഷണ വികസന സെൽ പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട് വിഷയത്തിൽ പിഎച്ച്ഡി ബിരുദം നേടിയവർക്കും ചട്ടപ്രകാരമുള്ള യോഗ്യതയുള്ള പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന അവസാന തീയതിക്കകം ഡയറക്ടർ, ഗവേഷണ വികസന സെൽ, കണ്ണൂർ സർവകലാശാല, താവക്കര, സിവിൽ സ്റ്റേഷൻ പി.ഒ., കണ്ണൂർ – 670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
മഞ്ചേശ്വരം കാന്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽഎം കോഴ്സിൽ എസ് സി, എസ് ടി, ഒബിസി, ജനറൽ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ നിയമ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. നിയമാനുസൃത ആനുകൂല്യങ്ങൾ ബാധകം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകളും സഹിതം ജൂലൈ 16 ന് രാവിലെ പത്തിന് മഞ്ചേശ്വരം കാന്പസിലെ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
എംഎസ്‌സി എൻവിറോൺമെന്‍റൽ സയൻസ്
മാങ്ങാട്ടുപറന്പ് കാന്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്‌സി എൻവിറോൺമെന്‍റൽ സയൻസിൽ എസ്‌സി, എസ്ടി, ഇഡബ്ല്യുസ്, എസ്ഇബിസി-മുസ്‌ലിം, എൻആർഐ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671.
എംലിബ് ഐഎസ്‌സി
താവക്കര കാന്പസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകണം.
എംഎ ഹിസ്റ്ററി
പാലയാട് ഡോ.ജാനകി അമ്മാൾ കാന്പസിലെ ചരിത്ര വിഭാഗതത്തിൽ എംഎ ഹിസ്റ്ററി കോഴ്‌സിന് എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 11 ന്വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9495890176
എംഎസ് സി അപ്ലൈഡ് സുവോളജി
മാനന്തവാടി കാന്പസിലെ സുവോളജി പഠനവകുപ്പിൽ എംഎസ് സി അപ്ലൈഡ് സുവോളജിയിൽ ഇടിഡബ്ല്യു, ഇഡബ്ല്യുസ്, എൻആർഐ സംവരണ സീറ്റിൽ ഓരോ ഒഴിവുകളുണ്ട്. യോഗ്യരായവർ ജൂലൈ നാളെ രാവിലെ പത്തിനും 11.30നും ഇടയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം. ഫോൺ: 9048021327.
എംഎ ജേർണലിസം
താവക്കര കാന്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9841348998 എന്ന ഫോണിലൂടെ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കണം.
മൂല്യനിർണയ ക്യാമ്പ് മാറ്റി വച്ചു
നാളെ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എഫ്‌വൈയുജിപി (റഗുലർ) പരീക്ഷയുമായി ബന്ധപ്പെട്ട മൂല്യനിർണയ ക്യാന്പ് ഈ മാസം 24ന് ആരംഭിക്കുന്ന വിധത്തിൽ പുനക്രമീകരിച്ചു
2026 ജൂലൈ 15 നു ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എഫ് വൈ യു ജി പി (റെഗുലർ) ഏപ്രിൽ 2026 പരീക്ഷകളുമായി ബന്ധപ്പെട്ട മൂല്യനിർണയ ക്യാമ്പ് 2026 ജൂലൈ 24 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.
ഓപ്പൺ ഡിഫൻസ് തീയതി
സുവോളജിയിൽ ഗവേഷണം നടത്തുന്ന എൻ. ബുഷ്റ പിഎച്ച്ഡിക്കായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് 23ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും
മലയാളത്തിൽ ഗവേഷണം നടത്തുന്ന എം. ജബീൻ എന്ന വിദ്യാർഥിനി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 22ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ തലശേരി ഗവ.. ബ്രണ്ണൻ കോളജ് കാന്പസ് ലൈബ്രറിയിൽ പരിശോധനയക്ക് ലഭിക്കും.
ബിസിഎ പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ പ്രാക്ടിക്കൽ കോഴ്സ് ഫീസ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബിസിഎ പ്രോഗ്രാം വിദ്യാർഥികളുടെ നാലാം സെമസ്റ്ററിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സുകളുടെ പ്രാക്ടിക്കൽ ക്ലാസുകൾക്കുള്ള കോഴ്സ് ഫീസ് 3,500 രൂപ, ജൂലൈ 16 വരെ സർവകലാശാല വെബ്സൈറ്റിൽ Online Payments > SBI Collect > School of distance Education - Course Fee > B.C.A എന്ന ലിങ്ക് വഴി അടയ്ക്കാവുന്നതാണ്. ഫീസ് രസീതി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഫീസ് അടച്ച് പ്രാക്ടിക്കൽ ക്‌ളാസുകളിൽ ഹാജരായ വിദ്യാർത്ഥികൾക്ക് മാത്രമേ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.
അക്കാദമിക് കൗൺസിൽ: വോട്ടെണ്ണൽ നാളെ
കണ്ണൂർ: കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിലെ 'ടീച്ചേഴ്സ് ഓഫ് സബ്ജക്ട്സ് ഓഫ് സ്റ്റഡി മണ്ഡലത്തിൽ നിന്നും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ 11 മുതൽ സർവകലാശാല ആസ്ഥാനത്താണ് വോട്ടെണ്ണൽ





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions