കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ സീ​നി​യ​ർ പ്രൊ​ഫ. ഡോ. ​പ്ര​മോ​ദ് കൊ​വ്വ​പ്ര​ത്തി​ന്‍റെ കീ​ഴി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​യാ​യി ഒ​രു പി​എ​ച്ച്ഡി സീ​റ്റൊ​ഴി​വു​ണ്ട്. ജെ​ആ​ർ​എ​ഫ് ഫെ​ല്ലോ​ഷി​പ്പ് അ​ർ​ഹ​ത നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫോ​റം റി​സ​ർ​ച്ച് ഡ​യ​ർ​ക്ട​റേ​റ്റ് വെ​ബ്സൈ​റ്റി​ലും ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ 26 വ​രെ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കാം.

 സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ കംപ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ (സി​സി​എ​സ്ഐ​ടി.) 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് എം​സി​എ (റ​ഗു​ല​ർ ആ​ന്‍​ഡ് ഈ​വ​നിം​ഗ്), എം​എ​സ്‌സി ​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​സ് സി (​എ​ഐ) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മ​ണി​ക്കൂ​റ​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ത​ത് വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. പി​എ​ച്ച്ഡി​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 9446961885.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

 ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ, എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ൺ 17ന് ​തു​ട​ങ്ങും. കേ​ന്ദ്രം : ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.