കാലിക്കട്ട് സർവകലാശാലയുടെ 2026 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17ന് രാവിലെ 11ന് മുതൽ ഓണ്‍ലൈനായി ( admission.uoc.ac.in ) പിഴകൂടാതെ ഒക്ടോബർ 26 വരെ അപേക്ഷിക്കാം. ഫീസ്: ജനറല്‍ വിഭാഗം 920 രൂപ, എസ്‌സി/എസ്ടി വിഭാഗം 350 രൂപ. ഫീസടച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്‍റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്‍റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകൂ. പ്രിന്‍റ്ഔട്ട് പഠനവകുപ്പുകളിലേക്കോ, റിസേര്‍ച്ച് സെന്‍ററുകളിലേക്കോ അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in . ഫോണ്‍: 0494 2407152, 0494 2660600, ഇ-മെയിൽ: [email protected].

അപേക്ഷ ക്ഷണിച്ചു

കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിൽ (സിഡിഒഇ) 2026 ഫെബ്രുവരി സെഷനിൽ ഓൺലൈൻ യുജി / പിജി പ്രോഗ്രമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കീം ചേഞ്ച് ചെയ്യുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 17 മുതൽ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 23. സ്‌കീം ചേഞ്ച് ഫീസ്: Scheme A → Scheme B - 2000 രൂപ, Scheme B → Scheme A - 1000 രൂപ. കൂടുതൽ വിവരങ്ങൾ സിഡിഒഇ വെബ്‌സൈറ്റിൽ cdoe.uoc.ac.in .

പരീക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് ( 2011 സ്‌കീം - 2017 പ്രവേശനം ) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 13ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റർ ബിടെക്ക് (2019 സ്‌കീം - 2023 പ്രവേശനം) നവംബർ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ മൂന്ന് വരെയും 210 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 23 മുതൽ ലഭ്യമാകും.

സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (2023 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ രണ്ട് വരെയും 210 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.

സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ പിജി (സിസിഎസ്എസ് - 2024 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ മൂന്ന് വരെയും 270 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 26 മുതൽ ലഭ്യമാകും.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്‌സ് (2020 പ്രവേശനം) ഒക്ടോബർ 2025, (2021 മുതൽ 2025 പ്രവേശനം) ഒക്ടോബർ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 16ന് തുടങ്ങും.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിവോക് (സിബിസിഎസ്എസ് - വി - യുജി) (2020, 2021 പ്രവേശനം) നവംബർ 2025, (2022, 2023, 2024 പ്രവേശനം) നവംബർ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി (2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026, (2020 പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎസ്‌സി, ബിഎസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബിസിഎ, ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎച്ച്എ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബിടിഎച്ച്എം, ബിഎ ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബിഎ മൾട്ടി മീഡിയ, ബിഎ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ബിടിഎ, ബിഎസ്‌സി മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് ഡബിൾ മെയിൻ (സിബിസിഎസ്എസ് - യുജി - 2021, 2022, 2023 പ്രവേശനം), ബിഡെസ് ഗ്രാഫിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ (സിബിസിഎസ്എസ് - യുജി - 2023 പ്രവേശനം), ബികോം പ്രഫഷണൽ (സിയുസിബിസിഎസ്എസ് - യുജി - 2021, 2022, 2023 പ്രവേശനം), ബികോം ഹോണേഴ്‌സ് (2021, 2022, 2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും.

വിദൂര വിഭാഗം (സിഡിഒഇ) / പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബികോം, ബിബിഎ ( 2021, 2022, 2023 പ്രവേശനം), ബിഎ മൾട്ടി മീഡിയ (2021, 2022 പ്രവേശനം), ബിഎസ്‌സി (2021 പ്രവേശനം) നവംബർ 2026, ബിഎ മൾട്ടി മീഡിയ (2020 പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിസിഎസ്എസ് - 2024 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് - 2025 പ്രവേശനം ) എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ്), എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 പുനർമൂല്യനിർണയഫലം

ബികോം എൽഎൽബി ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2021 മുതൽ 2025 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം), ഒൻപതാം സെമസ്റ്റർ (2020, 2021 പ്രവേശനം) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.