ഡോ. ​​ബ്രൂ​​ണോ ഡോ. ​​ബ്രൂ​​ണോ ഡൊ​​മി​​നി​​ക് ന​​സ്ര​​ത്ത്ക​ർ​ണൂ​ലി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​സൈ​ൻ ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് (IIITDM) പി​എ​ച്ച്ഡി (ഫു​ൾ ടൈം/​പാ​ർ​ട്ട് ടൈം) ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ൾകം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി റി​സ​ർ​ച്ച്, ഡ്രോ​ൺ ടെ​ക്നോ​ള​ജി, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്.യോ​ഗ്യ​താ മാ​ന​ദ​ണ്ഡംകു​റ​ഞ്ഞ​ത് 70 % മാ​ർ​ക്കോ​ടെ, ബ​ന്ധ​പ്പെ​ട്ട​തോ അ​നു​ബ​ന്ധ​മാ​യ​തോ ആ​യ വി​ഷ​യ​ത്തി​ൽ നേ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/IIITDM നി​ർ​ണ​യി​ക്കു​ന്ന ത​ത്തു​ല്യ​മാ​യ യോ​ഗ്യ​ത.

എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 5 % മാ​ർ​ക്കി​ന്‍റെ ഇ​ള​വ് അ​നു​വ​ദി​ക്കും. വ്യാ​വ​സാ​യി​ക, പ്ര​ഫ​ഷ​ണ​ൽ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.അ​പേ​ക്ഷാ ഫീ​സ്ജ​ന​റ​ൽ/​ഒ​ബി​സി/​ഇ​ഡ​ബ്ല്യു​എ​സ് അ​പേ​ക്ഷ​ക​ർ​ക്ക് 500 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/​പി​ഡ​ബ്ല്യു​ഡി അ​പേ​ക്ഷ​ക​ർ​ക്ക് 250 രൂ​പ​യുംഅ​പേ​ക്ഷാ ന​ട​പ​ടി​ക്ര​മംഅ​പേ​ക്ഷ​ക​ർ ഓ​ൺ​ലൈ​നാ​യി 2026 ഒ​ക്‌​ടോ​ബ​ർ 18ന​കം അ​പേ​ക്ഷി​ക്ക​ണം.

ഗേ​റ്റ് സ്കോ​ർ കാ​ർ​ഡ്/​സി​എ​സ്ഐ​ആ​ർ-​യു​ജി​സി-​ജെ​ആ​ർ​എ​ഫ്, വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഓ​ൺ​ലൈ​ൻ ഫീ​സ് പേ​യ്‌​മെ​ന്‍റ് ര​സീ​ത് തു​ട​ങ്ങി​യവ അ​പേ​ക്ഷാ ഫോ​മി​നൊ​പ്പം പ്ര​ത്യേ​ക രേ​ഖ​ക​ളാ​യി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മംപി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ അ​ത​ത് വ​കു​പ്പു​ക​ൾ ന​ട​ത്തും. ഗേ​റ്റ് അ​ല്ലെ​ങ്കി​ൽ നെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത എ​ല്ലാ അ​പേ​ക്ഷ​ക​രും പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്ക​ണം. എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കും അ​ഭി​മു​ഖ​ത്തി​നു​മു​ള്ള സി​ല​ബ​സ് അ​ത​ത് വി​ഷ​യ​ത്തി​ൽ യു​ജി​സി-​നെ​റ്റ്/​ഗേ​റ്റ് 2026 സി​ല​ബ​സ് ആ​ണ്.

എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​പേ​പ്പ​റി​ൽ 50 എം​സി​ക്യു ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കും. ഓ​രോ ചോ​ദ്യ​ത്തി​നും ര​ണ്ടു മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും, ഓ​രോ തെ​റ്റാ​യ ഉ​ത്ത​ര​ത്തി​നും 0.5 മാ​ർ​ക്ക് നെ​ഗ​റ്റീ​വ് മാ​ർ​ക്കും. ഗേ​റ്റ് അ​ല്ലെ​ങ്കി​ൽ സി​എ​സ്ഐ​ആ​ർ/​യു​ജി​സി-​നെ​റ്റ് യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സാ​ധു​വാ​യ ഗേ​റ്റ് അ​ല്ലെ​ങ്കി​ൽ സി​എ​സ്ഐ​ആ​ർ/​യു​ജി​സി-​നെ​റ്റ് യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ർ നേ​രി​ട്ട് അ​ഭി​മു​ഖ​ത്തി​ന് അ​ർ​ഹ​രാ​യി​രി​ക്കും. അ​ക്കാ​ദ​മി​ക് റി​ക്കാർ​ഡും എ​ഴു​ത്തു പ​രീ​ക്ഷ​യി​ലെ​യും അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ലെ​യും പ്ര​ക​ട​ന​വും അ​ടി​സ്ഥാ​ന​മാ​ക്കി, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അ​പേ​ക്ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും. പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​മു​ഖ​ത്തി​ൽ വി​ജ​യി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ 2026 ഡി​സം​ബ​ർ 14ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്ടെ​ലി​ഫോ​ൺ: 08518-289121ഇ​മെ​യി​ൽ: phdadmissions @iiitk.ac.in
വെ​ബ്‌​സൈ​റ്റ്: https://iiitk.ac.in/
ലി​ങ്ക്: https://iiitk.ac.in/Ph.D.-Admission/page