കാലിക്കട്ട് സര്‍വകലാശാല ഫിസിക്‌സ് പഠനവകുപ്പില്‍ പിഎച്ച്ഡി (നോണ്‍ എന്‍ട്രന്‍സ്, എനി ടൈം രജിസ്‌ട്രേഷന്‍ ഒരൊഴിവ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ട്രാ സെല്ലുലാര്‍ മൈക്രോ ലേസേര്‍സ് എന്ന വിഷയത്തില്‍ ഡോ. കെ.പി. സുഹൈലിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവര്‍ മതിയായ രേഖകളും ബയോഡാറ്റയും സഹിതം മേയ് 11ന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ ഹാജരാകണം.
പരീക്ഷ
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024 പരീക്ഷ ജൂണ്‍ മൂന്നിന് തുടങ്ങും.
പരീക്ഷാഫലം
എംഎസ്‌സി മാത്തമാറ്റിക്‌സ് രണ്ട്, നാല് സെമസ്റ്റര്‍ (സിബിസിഎസ്എസ് 2020 പ്രവേശനം) സെപ്റ്റംബര്‍ 2024, വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ (2019 പ്രവേശനം) സെപ്റ്റംബര്‍ 2023, നാലാം സെമസ്റ്റര്‍ (വിദൂരവിഭാഗം 2020 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions