കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി. കോളജുകളിലെ ബിരുദാനാന്തര
ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേക്ക് നാളെ
പാളയം, കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ്
നടത്തും.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ളസീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ
( https://admissions.keralauniversity.ac.in/pg2026/ ) പ്രസിദ്ധീകരിക്കുന്നതാണ്.
വിശദവിശദവിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ : 8281883052 (Whatsapp also),
ഇ-മെയിൽ : [email protected]
ബിഎഡ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് ഏഴിന്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയകോളജുകൾ എന്നിവയിലേക്കുള്ള ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള ജനറൽ, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട, സീറ്റുകളിലേക്ക് ഓഗസ്റ്റ് ഏഴിന് പാളയം, കേരള സർവകലാശാല സെനറ്റ്ഹാളിൽ വച്ച് നടത്തും. വിശദവിശദവിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ : 8281883053
(Whatsapp also), ഇമെയിൽ : [email protected] .
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം 2026 ജനുവരിയിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ ഒന്ന് രണ്ട് സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം – റെഗുലർ - 2025 അഡ്മിഷൻ, സപ്ലിമെന്ററി - 2024 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് www.slcm.keralauniversity.ac.in മുഖേന 202613 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് www.slcm.keralauniversity.ac.in മുഖേന 13 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾവെബ്സൈറ്റിൽ.
ടൈംടേബിൾ
2026 ഓഗസ്റ്റിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള LNCPE, തിരുവനന്തപുരം കോളജിലെ BPEd (4 yr), MPES കോഴ്സുകളിൽ ഒഴിവ് വന്ന SC/ST
വിഭാഗം സീറ്റുകളിലേയ്ക്ക് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷ
ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2412189.
സൂക്ഷ്മപരിശോധന
2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി
എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള
വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി നാളെ മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇജെ.X വിഭാഗത്തിൽ ഹാജരാകണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions