നാലാം സെമസ്റ്റര്‍ ബി.വോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ മള്‍ട്ടിസ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ 24 വരെ തീയതികളിലായി മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബി.വോക് അഡ്വാന്‍സ് കോഴ്‌സ് ഇന്‍ മള്‍ട്ടിസ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ മാറമ്പള്ളി എംഇഎസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിസിഎ, ബി.എസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22, 23, 24 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബി.എസ്സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മോഡല്‍ 3 മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സ് ഏപ്രില്‍ 2026 പരീക്ഷകള്‍ മെയ് 13 മുതല്‍ നടക്കും.

നാലാം വര്‍ഷ ബി.ഫാം (2003 മുതല്‍ 2015 വരെ അഡ്മിഷനുകള്‍) അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ മെയ് ആറ് മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംഎ, എംഎസ്.സി, എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷകള്‍ മെയ് 15 മുതല്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സ്, ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി 29 വരെയും അപേക്ഷ സ്വീകരിക്കും.