ആറാം സെമസ്റ്റര്‍ ബിഎസ്‌സി ജിയോളജി, ജിയോളജി ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇന്നു മുതല്‍ നടക്കും.

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് മേയ് എട്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ മേയ് 11 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പ്രോജക്റ്റ് ഇവാലുവേഷന്‍ ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ക്ക് മേയ് ആറു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഏഴു വരെയും സൂപ്പര്‍ ഫൈനോടെ എട്ടു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏഴാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മേയ് 15 മുതല്‍ നടക്കും.

സബ് സെന്റര്‍ അനുവദിച്ചു

മേയ് 11ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ് - 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് സബ് സെന്റര്‍ അനുവദിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.