രണ്ടും നാലും സെമസ്റ്റര്‍ ബിഎസ്‌സി കെമിസ്ട്രി (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര‍ ബിസിഎ, ബിഎസ്്‌സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ മൂന്ന് ട്രിപ്പിള്‍ മെയിന്‍ (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026ന്റെ സോഫ്റ്റവെയര്‍ ലാബ് നാല് പ്രാക്ടിക്കല്‍ പരീക്ഷ 15, 16 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

യുജി 2024 അഡ്മിഷന്‍: അഞ്ചാം സെമസ്റ്ററിലേക്കുള്ള കോളജ് മാറ്റത്തിന് നാളെ വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ അഞ്ചാം സെമസ്റ്ററിലേക്കുള്ള ഇന്റര്‍ കോളേജിയേറ്റ് ട്രാന്‍സ്ഫറിന് നാളെ വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 11ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 12ന് ബന്ധപ്പെട്ട കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം.
രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 16ന് കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cap.mgu.ac.in പരിശോധിക്കുക.

എംജി സര്‍വകലാശാല പാര്‍ട്ട് ടൈം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

എംജി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ ഹ്രസ്വകാല, പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായും പ്രാക്ടിക്കല്‍ ഓഫ്ലൈനുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ബിസിനസ് ഡാറ്റാ അനാലിസിസ് (ഫീസ്:9500), ഇന്റര്‍നെറ്റ് പ്രോഗ്രാമിംഗ് ആന്‍ഡ് വെബ് ടെക്‌നോളജീസ് (ഫീസ്:7500) എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (ഫീസ്:15000) കോഴ്‌സും ലഭ്യമാണ്. ബിരുദധാരികള്‍ക്കായി ആറുമാസത്തെ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ എഐ ആന്റ് ഡീപ് ലേണിംഗ് (ഫീസ്:20000), ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് (ഫീസ്:15000) എന്നിവയുമുണ്ട്. വിശദവിവരങ്ങള്‍ക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍:[email protected], 8078786798, 0481 2733292.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 15 വരെയും അപേക്ഷ സ്വീകരിക്കും.