നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ്) (സിഎസ്എസ്)(2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ 23 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി (സിഎസ്എസ്)(2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ഇവാല്യൂവേഷന്‍ ആന്‍ഡ് കോഴ്‌സ് വൈവ വോസി പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ജൂണ്‍ 2026 പരീക്ഷകള്‍ ജൂലൈ 20 മുതല്‍ നടക്കും.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ സിറിയക് റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ വൈവ വോസി പരീക്ഷകള്‍ 24ന് കോട്ടയം SEERI കോളജില്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

എംജിയു ബിരുദ ഏകജാലകം: കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാല ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അഡ്മിഷനു കോളജുമായി ബന്ധപ്പെടണം. 22 വരെ ഒന്നാം അലോട്‌മെന്റ് തുടരും.