രണ്ടാം സെമസ്റ്റര്‍ എംഎ ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, പ്രിന്റംഗ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സൈബര്‍ ഫോറന്‍സിക്ക് (സിസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോബയോളജി (സി എസ് എസ് - 2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇബ്രുവ്‌മെന്റ്, 2020 2024 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്) ബിരുദ പരീക്ഷ മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ സിബിസിഎസ് പൊളിറ്റിക്കല്‍ സയന്‍സ് മോഡല്‍-ഒന്ന് (2023 അഡ്മിഷന്‍ പരാജയപെട്ടവര്‍ക്കുള്ള സ്‌പഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഡാറ്റാ അനലിറ്റിക്‌സില്‍ എംഎസ്‌സി ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് കോഴ്‌സില്‍ എസ്‌സി വിഭാഗത്തില്‍ ഒരു സീറ്റും, എസ്ടി വിഭാഗത്തില്‍ ഒരു സീറ്റും, EWS വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 21, 22 തീയതികളില്‍ രാവിലെ 10.30 നും ഉച്ചയ്ക്ക് 12.30 നും ഇടയില്‍ സര്‍വകലാശാലാ കണ്‍വര്‍ജെന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ സ്‌കൂള്‍ ഓഫ് ഡാറ്റാ അനലിറ്റിക്‌സില്‍ (റൂം നമ്പര്‍ 520) നേരിട്ട് ഹാജരാകണം. 8304870247, 7561087631 ഇമെയില്‍ [email protected]

എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസിലെ എംപിഇഎസ് പ്രോഗ്രാമില്‍ നിലവിലുള്ള 20 ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ നാളെ രാവിലെ ഏഴിനു പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള കായികക്ഷമതാ പരീക്ഷയും അന്നേ ദിവസം തന്നെ നടക്കും. 0481-2731020.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്ക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് (2024 അഡ്മിഷന്‍ പരാജയപെട്ടവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി, അപ്ലൈഡ് കെമിസ്ട്രി (2017, 2018 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പപിക്കണം.

ഒന്നും രണ്ടും സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോഇന്‍ഫോമാറ്റിക്‌സ് (2024 അഡ്മിഷനില്‍ തോറ്റവര്‍ക്ക് മാത്രമായുള്ള സ്‌പെഷല്‍ റീ അപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

എംജിയു പിജി, ബിഎഡ് ഏകജാലകം: രണ്ടാംഘട്ട പ്രത്യേക അലോട്ട്‌മെന്റ്

എംജി സര്‍വകലാശാല പിജി, ബിഎഡ് ഏകജാലക പ്രവേശനത്തിന്റെ രണ്ടാംഘട്ട പ്രത്യേക അലോട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യം 21ന് വൈകുന്നേരം അഞ്ചു വരെ ലഭ്യമാണ്. വെബ് സൈറ്റ് þ cap.mgu.ac.in