ഒന്നു മുതല്‍ നാലു വര്‍ഷ എംഎല്‍ടി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2008 മുതലുള്ള അഡ്മിഷനുകള്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ മൂ്ന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിഎല്‍ഐബിഎസ്്‌സി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റര്‍ ബിഎല്‍ഐഎസ്്‌സി (2021-2023 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജൂലൈ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
വൈവ വോസി
രണ്ടാം സെമസ്റ്റര്‍ യുജി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് (സിബിസിഎസ് 2023-2019 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ഫസ്റ്റ് മേഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്) ഏപ്രില്‍ 2026-ന്റെ പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ 18 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് - 2012ന് മുന്‍പുള്ള അഡ്മിഷനുകളുടെ ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2025 പരീക്ഷാഫലവും, ഓള്‍ഡ് സ്‌കീം- 2012-15 അഡ്മിഷനുകളുടെ സ്‌പെഷല്‍ സപ്ലിമെന്ററി മേയ് 2025 പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് സെപ്റ്റംബര്‍ ഏഴിനു മുന്‍പായി പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions