രണ്ടാം വര്‍ഷ എംഎസ്‌സി മൈക്രോബയോളജി (2024 അഡ്മിഷന്‍ റെഗുലര്‍, 2022- 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ആഗസ്റ്റ് 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ ഏഴിന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാതീയതി
നാലാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2020- 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്, 2016- 17 അഡ്മിഷനുകള്‍ ഫൈനല്‍ മേഴ്സി ചാന്‍സ്) ബിരുദ പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഭിമുഖം മാറ്റിവെച്ചു
എംജി സര്‍വകലാശാലാ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. 0481 2733377





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions