അഞ്ചാം സെമസ്റ്റര്‍ ബിവോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്‌ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2013-2016 അഡ്മിഷനുകള്‍ അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) ആറാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014-2016 അഡ്മിഷന്‍ അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) 2026 പരീക്ഷകള്‍ക്ക് ഡിസംബര്‍ 2 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബര്‍ 3 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 4 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) 2026 പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി 27 വരെയും അപേക്ഷ സ്വീകരിക്കും.

ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017-2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 23 വരെയും സൂപ്പര്‍ ഫൈനോടുകൂടി 24 വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എംഎഡ് (2025 അഡ്മിഷന്‍ റഗുലര്‍, 2023-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2026 വൈവ വോസി പരീക്ഷകള്‍ 24 മുതല്‍ 27 വരെ തീയതികളിലായി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും തീസീസിന്റെ രണ്ടു കോപ്പിയുമായി പരീക്ഷയ്ക്ക് ഹാജരാകണം. ടൈംടേബിള്‍ വെബൈറ്റില്‍.

 

അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്‌നോളജിയിലെ ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറുടെ കരാര്‍ നിയമനം. അടുത്ത ഏപ്രില്‍ 15 വരെയാണ് നിയമനം. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കുന്ന തസ്തികയിലേക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗ സംവരണമാണ് ബാധകം. വിരമിച്ച അധ്യാപകര്‍ക്കും 70 വയസ് കവിയാത്ത പക്ഷം അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 17 വരെ അപേക്ഷിക്കാം. ഇമെയില്‍- [email protected].

നിയര്‍ സിസ്റ്റം അനലിസ്റ്റ്

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സിസ്റ്റം അനലിസ്റ്റിനെ നിയമിക്കും. വിശദ വിവരങ്ങള്‍ക്ക് mgu.ac.in. ഫോണ്‍-0481-2733541.