മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷ അഞ്ചിന് കോന്നി വിഎന്‍എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എംഎഡ് (2024 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 11, 12, 15, 17, 18 തീയതികളില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റും തീസീസിന്റെ രണ്ടു കോപ്പിയുമായി പരീക്ഷയ്ക്ക് ഹാജരാകണം. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2025 പരീക്ഷകള്‍ അഞ്ചു മുതല്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒമ്പതാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷി്കാം.

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.