ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ഇലക്ട്രോണികസ് ആന്‍ഡ് കംപ്യൂട്ടര്‍ മെയിന്റനന്‍സ് (തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് - 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 10ന് മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 31 മുതല്‍ നടക്കും.

എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 30 മുതല്‍ നടക്കും.

ആറാം സെമസ്റ്റര്‍ ബിവോക് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ 30 മുതല്‍ നടക്കും.

എംജിയില്‍ ബികോം അഡീഷണല്‍ ഇലക്ടീവ് കോഓപ്പറേഷന്‍ കോഴ്‌സ് 10 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (CDOE) നടത്തുന്ന ഓണ്‍ലൈന്‍ ബികോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. എംജി സര്‍വകലാശാലയുടെ ബികോം. ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 1000 രൂപ. പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 0481 2731010, 9188918258 ,9188918256, 8547852326.