2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കംപ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17, 18 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​വ​ധി​ക്കാ​ല ക്യാ​മ്പ്

കാ​മ്പ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ അ​വ​ധി​ക്കാ​ല ക്യാ​മ്പ് (INSPIRE - 2026) സം​ഘ​ടി​പ്പി​ക്കും. മൂ​ന്നാം ക്ലാ​സ് മു​ത​ൽ SSLC വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പി​ൽ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2026 ഏ​പ്രി​ൽ ആ​റി​നു തു​ട​ങ്ങി മേ​യ് 20 ന് ​അ​വ​സാ​നി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പി​ൽ കു​ട്ടി​ക​ളെ ചേ​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ മാ​ർ​ച്ച് 20 ന് ​മു​മ്പാ​യി 9526730828, 9895052867 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.