ഏഴാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി സൈക്കോളജി (2022 പ്രവേശനം) നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 15ന് നടക്കും. കേന്ദ്രം: എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട്.
പരീക്ഷ
ഒന്നാം സെമസ്റ്റർ അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് പിജി (FYIP -സിബിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾ ജൂൺ 29ന് തുടങ്ങും.
ലോ കോളജുകളിലെ മൂന്നാം സെമസ്റ്റർ എൽഎൽഎം (2022 പ്രവേശനം മുതൽ), എൽഎൽഎം ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിട്യൂഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ജൂൺ 2026 റഗുലർ പരീക്ഷകൾ ജൂലൈ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കമ്പ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ബിബിഎ എൽഎൽബി ഹോണേഴ്‌സ് - ഒന്നാം സെമസ്റ്റർ (2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, (2017, 2018 പ്രവേശനം) ഏപ്രിൽ 2025, അഞ്ചാം സെമസ്റ്റർ (2018 പ്രവേശനം) ഏപ്രിൽ 2026, എൽഎൽബി യൂണിറ്ററി ഡിഗ്രി ഒന്നാം സെമസ്റ്റർ (2020 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വാക് - ഇൻ - ഇന്‍റർവ്യൂ
കാലിക്കട്ട് സർവകലാശാലയിൽ പി.എം. ഉഷ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഇൻകുബേഷൻ കം എന്‍റർപ്രണർഷിപ്പ് സെന്‍റർ ഫോർ പ്ലാസ്റ്റിക്ക് മാനേജ്മെന്‍റിലേക്ക് ഇന്‍റേൺ (ഒരു ഒഴിവ്) നിയമനത്തിനുള്ള വാക് - ഇൻ - ഇന്‍റർവ്യൂ 29ന് രാവിലെ പത്തിന് നടക്കും. കേന്ദ്രം: കെമിസ്ട്രി പഠനവകുപ്പ് കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. യോഗ്യത: എംഎസ്‌സി കെമിസ്ട്രി / പോളിമർ കെമിസ്ട്രി. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്താലാണ് നിയമനം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, വയസ് തെളിയിക്കുന്ന രേഖ, ബയോ ഡാറ്റാ, മതിയായ രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഡോ. എൻ.എൻ. ബിനിത, കെമിസ്ട്രി പഠനവകുപ്പ് മേധാവി, കാലിക്കട്ട് സർവകലാശാല, ഇ - മെയിൽ: [email protected], ഫോൺ: 9656625535.
കാലിക്കട്ടിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം
2026 - 27 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്‍റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, ബിപിഎഡ് സെന്‍റർ ചക്കിട്ടപാറ, മാർത്തോമ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേ ബിപിഇഎസ് (ഇന്‍റഗ്രേറ്റഡ്), ബിപിഎഡ്, എംപിഎഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കുള്ള കായിക ക്ഷമതാ പരീക്ഷ 17ന് നടത്തും. പരീക്ഷക്ക് ഹാജരാവുന്നവർ അപേക്ഷയുടെ പകർപ്പ്, ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ്‌ടു, ഡിഗ്രി) അസൽ സ്പോർട്സ് അച്ചീവ്‌മെന്‍റ് സർഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എല്ലാത്തിന്‍റെയും ഓരോ പകർപ്പും), മൂന്ന് പാസ്പോട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം രാവിലെ ഒന്പതിന് സർവകലാശാല പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ: 9744252229, 9747398657.
മലപ്പുറം സിസിഎസ്ഐടിയിൽ പിജി / യുജി പ്രവേശനം
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) 2026 - 2027 അധ്യയന വർഷത്തെ ബിസിഎ, ബിഎസ്‌സി - എഐ, എംസിഎ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 9995450927, 9539682200.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ ( സിബിസിഎസ്എസ് - പിജി - 2019 സ്‌കീം - 2021 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ ആറിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions