കണ്ണൂർ: ഒന്നാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ - റഗുലർ/ സപ്ലിമെന്‍ററി -എഫ്‌വൈയുജിപിപാറ്റേൺ), നവംബർ 2025 പ്രായോഗിക പരീക്ഷ 2026 ഓഗസ്റ്റ് ഒന്നിന് തോട്ടട ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

 പുനർമൂല്യനിർണയഫലം

കണ്ണൂർ: അഞ്ചാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2025, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (നവംബർ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 പരീക്ഷാ വിജ്ഞാപനം

കണ്ണൂർ: സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ- രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് ഓഗസ്റ്റ് അഞ്ചു മുതൽ ഓഗസ്റ്റ് 14 വരെ പിഴയില്ലാതെയും ഓഗസ്റ്റ് 17 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.