എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2026 ന്‍റെ, ജൂൺ 16 ന് ക്രമീകരിച്ച പ്രായോഗിക പരീക്ഷ {8B38ICSC-CaseStudy (Data Mining)} ജൂൺ 18 ന്, കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളജിൽ നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.

കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാല സംയുക്ത പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 വരെ നീട്ടി.
വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തിനായി ഫോൺ 0497-2766388, 7356948230 / ഇ-മെയിൽ [email protected] മുഖാന്തിരം ബന്ധപ്പെടാം.

പഠന വകുപ്പിലെ എംഎഡ് പ്രവേശനം:അപേക്ഷാ തീയതി നീട്ടി

ധർമശാലയിലുള്ള കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ 2026-27 അധ്യയന വർഷത്തെ എംഎഡ് പ്രോഗ്രാമിലേക്ക് യോഗ്യരായ വിദ്യാർഥികൾ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30, വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രവേശനം നേടുന്നതിനായി വിദ്യാർഥികൾ സർവകലാശാലയുടെ ഏകജാലക സംവിധാനം (ഓൺലൈൻ) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തി നായി 7356948230, 0497-2766388 എന്നീ ഫോൺ നന്പറിൽ ബന്ധപ്പെടാം.

പ്ലസ്ടു സയൻസുകാർക്ക് സർവകലാശാലയിൽ ബിരുദ പഠനാവസരം

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി നടത്തുന്ന അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് (FYIMP) ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സിൽ വിദ്യാർഥികൾക്കു മൂന്ന് വർഷത്തിനുള്ളിൽ ഫിസിക്സ്/ കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാനും, തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദം കരസ്ഥമാക്കാനും അവസരമുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കുന്നവർക്ക് പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം അഞ്ചു വർഷ ഇന്‍റർഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി) ലഭിക്കും.
ആഴത്തിലുള്ള ഗവേഷണ സാധ്യതകളും പ്രായോഗിക പഠനവും ദേശീയ/അന്തർദേശീയ സ്ഥാപന ങ്ങളിൽ ജോലി നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. കോഴ്സിന്‍റെ ഭാഗമായുള്ള അടിസ്ഥാ ന ഭാഷാ പഠനം, മൂല്യവർധിത, നൈപുണി അധിഷ്‌ഠിത കോഴ്‌സുകൾ പയ്യന്നൂർ കാമ്പസിലെ മ്യൂസിക്, ജ്യോഗ്രഫി പഠനവകുപ്പുകളും മറ്റു സർവകലാശാല വകുപ്പുകളും ചേർന്ന് ഒരുക്കിയിരിക്കുന്നു. അപേക്ഷിക്കാനുളള അവസാന തീയതി ജൂൺ 22. പ്രവേശനം പ്ലസ്ടു സയൻസ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം (കുറഞ്ഞത് 50 ശതമാനം മാർക്ക്). കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

സൗജന്യപ്ലേസ്മെന്‍റ് ഡ്രൈവ് 

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍റർ കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജൂൺ 20 ന് രാവിലെ 10 മുതൽ 12 വരെ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
PEB PROJECT MANAGER, PEB PROJECT SUPERVISOR, PROJECT MANAGER, CNC OPERATOR, SALES EXECUTIVE, FLOOR MANAGER, BHIMA SAKHI, CASHIER, FRONT OFFICE EXECUTIVE, ACCOUNTANT, INTERIOR DESIGNER, EXECUTIVE ASSISTANT TO CFO, SITE SUPERVISOR, LOGISTICS COORDINATOR, ADMISSION COUNSELLOR, FACULTY – GRAPHIC DESIGNING തുടങ്ങിയ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി, ബി ടെക് സിവിൽ, മെക്കാനിക്കൽ, ഡിപ്ലോമ സിവിൽ, മെക്കാനിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ( ഫ്രഷർ ആൻഡ് എക്സ്പീരിയൻസ്ഡ് ) അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റ സഹിതം എത്തിച്ചേരേണ്ടതാണ്.ഫോൺ: 04972703130 .

താത്കാലിക അധ്യാപക നിയമനം അപേക്ഷ തീയതി നീട്ടി

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് കോ -ഓർഡിനേറ്റർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലേക്ക് ഇന്നു കൂടി അപേക്ഷിക്കാം.