അഞ്ചാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സപ്ലിമെന്ററി – 2022, 2023 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018, 2020 അഡ്മിഷൻ), സെപ്റ്റംബർ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 10 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ചാത്തന്നൂർ ആർ. ശങ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, യുഐടി മുഖത്തല എന്നിവിടങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് (ബികോം സിഎ) രജിസ്റ്റർചെയ്ത വിദ്യാർഥികൾ യുഐടി കൊല്ലം പരീക്ഷാകേന്ദ്രത്തിൽ അന്നേ ദിവസം ഹാജരായി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പങ്കെടുക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2026 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ EJ 10 വിഭാഗത്തിൽ ഹാജരാകണം.
പിഎച്ച്ഡി നൽകി
ആനി ട്രീസാ ജോസഫ്, കൃഷ്ണ മേനോൻ, ആഹാന രഞ്ചിത്ത് ബാലൻ, സി.അശ്വന്ത്, നിതിൻ ലാൽ (ഇംഗ്ലീഷ്), എസ്.വിഷ്ണു പ്രിയ, ആർ.അനിത റാണി (ഹിന്ദി), മറീന മൈക്കിൾ, പി.എം.പ്രവീൺ, എസ്.ബിനോയ്, എസ്.ജെ.പ്രസീദ, വി.ഇർഷാദ്, നീനാ പീറ്റർ, എഫ്.റീബാ ബീഗം, റജി കൃഷ്ണ (കൊമേഴ്സ്), എ.അനിത, പി.എൽ.പാർവതി കൃഷ്ണ, കെ.ജി. പാർവതി (മലയാളം), ദേവിക എസ്. കുമാർ, ജി.എസ്.ഗംഗ, എം.ശ്രുതി ഗോപൻ, എസ്.ശരണ്യ (ബോട്ടണി), സുരഭി ഖായ്, കെ.എ.അനൂപ് ക (സോഷ്യോളജി), എം. ഷിംന മോൾ, എസ്. രൂപക്, ജി.ഐ.അനുശ്രീ, ഷിബിൻ, ഫിലിപ് (ഇക്കണോമിക്സ്), ജി.എസ്.ഗോപിക, എൽ.ഇന്ദു, (മാത്തമാറ്റിക്സ്), എ.ആർ.അമല ദേവ്, മെറിൻ കെ. ഏബ്രഹാം (കെമിസ്ട്രി), എ.കെ.നിരുപമ, ടി.പി.അശ്വിൻ(പൊളിറ്റിക്കൽ സയൻസ്), ആർ.എസ്. അനുപ്രിയ (ജിയോഗ്രഫി), സി.നിഥില, ആർ. ഹരിനാരായണൻ, എൽ.ആര്യ (ഹിസ്റ്ററി), മീനു ബി. നായർ (പബ്ലിക് അഡ്മിനിസ്ട്രേഷൻ), ബി.ആര്യ(ഫിസിക്സ്), ആർ.ഐശ്വര്യ(ഹോം സയൻസ്), വി.അർച്ചന(ബയോടെക്നോളജി), സലൂജ കൃഷ്ണൻ (സുവോളജി), അർച്ചന റായ് (മാനേജ്മെന്റ് സ്റ്റഡീസ്), എ.എസ്.അഞ്ചിത (എൻവയോൺമെന്റൽ സയൻസസ്) എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കറ്റ്തീരുമാനിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions