അഞ്ചാം സെമസ്റ്റർ ബിവോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (സിബിസിഎസ്എസ്- വി യുജി. ) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 17-ന് തുടങ്ങും. കേന്ദ്രം: എംഇഎസ് അസ്മാബി കോളജ് കൊടുങ്ങല്ലൂർ. അഞ്ചാം സെമസ്റ്റർ ബിവോക്. ജെമ്മോളജി (സിബിസിഎസ്എസ് വി. - യുജി.) പ്രാക്ടിക്കൽ പരീക്ഷകൾ 16-ന് തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്ത്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബിഎസ് സി. ആൾട്ടർനേറ്റ് പാറ്റേൺ, ബികോം, ബിബിഎ, ബിഎ. മൾട്ടി മീഡിയ, ബിസിഎ., ബിഎസ്ഡബ്ല്യൂ, ബിടിഎച്ച്എം., ബിഎച്ച്എ, ബിഎ. വിഷ്വൽ കമ്മ്യുണിക്കേഷൻ, ബിഎ. ഫിലിം ആന്റ് ടെലിവിഷൻ, ബിഎ. അഫ്സൽ - ഉൽ - ഉലമ, ബിജിഎ , ബികോം. ഹോണേഴ്സ്, ബികോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഫൈൻ ആർട്സ് ആന്റ് ഡ്രാമയിലെ ബിടിഎ, വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബിഎസ് സി., ബികോം., ബിബിഎ, ബിഎ. അഫ്സൽ - ഉൽ - ഉലമ (2021, 2022, 2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 07-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബികോം. എൽഎൽബി. ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) മാർച്ച് 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഓഫീസ് അസിസ്റ്റന്‍ഡ് നിയമനം
കാലിക്കട്ട് സർവകലാശാലാ എന്‍ജിനിയറിംഗ് കോളജിൽ ഓഫീസ് അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള എഴുത്തു പരീക്ഷ നവംബർ 30-ന് നടത്തും. കേന്ദ്രം: സർവകലാശാലാ സെനറ്റ് ഹാൾ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഗസ്റ്റ് അധ്യാപക ഒഴിവ്
തൃശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ പ്രോഗ്രാമിന് (2025, 2026 പ്രവേശനം) രണ്ടും നാലും സെമസ്റ്ററുകളിലെ ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾക്ക് മണിക്കൂറടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 17ന് വൈകുന്നേരം നാലിന് മുന്‍പായി തളിക്കുളം സെന്ററിൽ ഹാജരാക്കണം. അഭിമുഖ തീയതി പിന്നീടറിയിക്കും. ഫോൺ: 0487 2607112, 8089900465.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions