ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി. സൈക്കോളജി (2022 പ്രവേശനം) നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25-ന് നടക്കും. കേന്ദ്രം : സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി.
പരീക്ഷാഫലം
ബിടെക്. - (2024 സ്കീം - 2024 പ്രവേശനം) മൂന്നാം സെമസ്റ്റർ, (2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 09 (അഞ്ചാം സെമസ്റ്റർ), 10 (മൂന്നാം സെമസ്റ്റർ) തീയതികൾ വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎ മലയാളം, ഇക്കണോമിക്സ്, പോസ്റ്റ് അഫ്സൽ ഉൽ ഉലമ, അറബിക്, ഹിസ്റ്ററി, എംഎസ് സി. കമ്പ്യൂട്ടർ സയൻസ്, ക്ലിനിക്കൽ സൈക്കോളജി നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബികോം., ബിബിഎ. നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാലയില്‍ ആധുനിക പ്ലേസ്മെന്റ് കേന്ദ്രം വരുന്നു
വ്യവസായിക-അക്കാദമിക സഹകരണ ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ തൊഴില്‍ലഭ്യത വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് കാലിക്കട്ട് സര്‍വകലാശാലാ ആധുനിക പ്ലേസ്മെന്റ് പരിശീലന കേന്ദ്രം തുടങ്ങുന്നു. സര്‍വകലാശാലയുടെ തൊഴില്‍, പരിശീലന സംബന്ധമായ കേന്ദ്രീകൃത ഹബ്ബായിരിക്കും ഇത്. വിദ്യാര്‍ഥികള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. ഇ-മെയില്‍ : [email protected] .
സർവകലാശാലാ നിയമ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
സർവകലാശാലാ നിയമ പഠനവകുപ്പിൽ 2026 - 2027 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള 03 ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യത : നിയമത്തിലുള്ള പിജി, നെറ്റ് / പിഎച്ച്ഡി താത്പര്യമുള്ളവർ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയ് 30-ന് മുൻപായി അയക്കേണ്ടതാണ്.
അറബിക് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശനം
അറബിക്ക് പഠനവകുപ്പിൽ പിഎച്ച്ഡി. അറബിക്ക് (നോണ്‍ എന്‍ട്രന്‍സ് - എനി ടൈം രജിസ്ട്രേഷന്) പ്രവേശനത്തിന് യുജിസി - ജെആര്‍എഫ് നേടിയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡോ. ടി.എ. അബ്ദുല്‍ മജീദ്, ഡോ. ഇ.അബ്ദുല്‍ മജീദ് എന്നിവരുടെ കീഴിലായി മൂന്ന് ഒഴിവുകളാണുള്ളത്. അഭിമുഖം ജൂൺ 03-ന് രാവിലെ 10.15-ന് പഠനവകുപ്പ് മേധാവിയുടെ ചേംബറില്‍ നടക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎ. പൊളിറ്റിക്കൽ സയൻസ് സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിപിഎഡ്. (2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 02 വരെ അപേക്ഷിക്കാം





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions