ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല 2024 - 25 അ​ധ്യ​യ​ന വ​ർ​ഷം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നു വ​ർ​ഷ FYUGP പാ​റ്റേ​ൺ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി നാ​ലാം സെ​മെ​സ്റ്റ​റി​ലെ ഇ​ന്‍റേ​ൺ​ഷി​പ്പു​മാ​യി ബ​ന്ധ​പെ​ട്ടു നാ​ളെ രാ​വി​ലെ 10.30 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ലെ ചെ​റു​ശ്ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തു​ന്നു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മി​ന് എ​ൻ​റോ​ൾ ചെ​യ്ത​തും ഇ​പ്പോ​ൾ നാ​ലാം സെ​മ​സ്റ്റ​റി​ൽ പ​ഠി​ക്കു​ന്ന​തു​മാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (2024 പ്ര​വേ​ശ​നം ) പ​ങ്കെ​ടു​ക്ക​ണം.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പ​ണം സം​ബ​ന്ധി​ച്ച്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (FYUGP പാ​റ്റേ​ൺ – 2024 പ്ര​വേ​ശ​നം - റ​ഗു​ല​ർ മാ​ത്രം) അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ൾ, ക​വ​റിം​ഗ് ഷീ​റ്റ്, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2024 Admission) എ​ന്ന ലി​ങ്കി​ൽ ഇ​വ ല​ഭ്യ​മാ​ണ്. ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റിം​ഗ് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​സൈ​ൻ​മെ​ന്‍റി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ത​പാ​ൽ മാ​ർ​ഗം അ​യ​യ്ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 26 ആ​ണ്. അ​സൈ​ൻ​മെ​ന്റ് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ, സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് അ​സൈ​ൻ​മെ​ന്‍റു​ക​ൾ താ​വ​ക്ക​ര കാ​മ്പ​സി​ലെ സ്റ്റു​ഡ​ന്റ്സ് അ​മി​നി​റ്റി സെ​ന്റ​റി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കി​ല്ല.

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 സ​പ്ലി​മെ​ന്റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​സൈ​ൻ​മെ​ന്റ് ചോ​ദ്യ​ങ്ങ​ൾ പി​ന്നീ​ട് വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​താ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം വെ​ബ് സൈ​റ്റി​ല്‍

അ​ഫി​ലി​യേ​റ്റ​ഡ്‌ കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ക​ന്ന​ഡ, ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ൻ​ജ് ലി​റ്റ​റേ​ച്ച​ർ, ഭ​ര​ത​നാ​ട്യം, ഇ​ക്ക​ണോ​മി​ക്സ്, അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി, ഹി​സ്റ്റ​റി, ജേ​ണ​ലി​സം ആ​ന്‍​ഡ് മാ​സ്സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഗ​വേ​ർ​ണ​ന്‍​സ് ആ​ന്‍​ഡ്‌ പൊ​ളി​റ്റി​ക്സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഹി​സ്റ്റ​റി, പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, സോ​ഷ്യ​ൽ എ​ന്റ​ർ​പ്രെ​ന​ർ​ഷി​പ് & ഡെ​വ​ല​പ്മെ​ൻ​റ്, ഡി​സെ​ൻ​ട്ര​ലൈ​സേ​ഷ​ൻ & ലോ​ക്ക​ൽ ഗ​വേ​ർ​ണ​ൻ​സ്‌, എം. ​കോം., എം. ​എ​സ്. ഡ​ബ്ല്യു., എം.​ടി.​ടി.​എം. ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ (റെ​ഗു​ല​ർ-2025 അ​ഡ്‌​മി​ഷ​ന്‍, സ​പ്ലി​മെ​ന്റ​റി/​ഇ​മ്പ്രൂ​വ്മെ​ൻ​റ്-2024 അ​ഡ്‌​മി​ഷ​ന്‍, സ​പ്ലി​മെ​ന്റ​റി-2023 & 2022 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ല​ങ്ങ​ൾ സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി (റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി /ഇ​മ്പ്രൂ​വ്മെ​ന്‍റ്) എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 16 വൈ​കു​ന്നേ​രം 5. പു​നഃ പ​രി​ശോ​ധ​ന / സ്‌​ക്രൂ​ട്ടി​നി /ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഫീ​സ്, അ​പേ​ക്ഷ സ​മ​യ​ത്തു ഇ - ​പേ​യ്‌​മെ​ന്റ് പോ​ർ​ട്ട​ൽ വ​ഴി അ​ട​ച്ചു അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ് . SBI Collect വ​ഴി ഫീ​സ് മു​ൻ​കൂ​ട്ടി അ​ട​യ്‌​ക്കേ​ണ്ട​തി​ല്ല.

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി ​കോം സ​പ്പ്ളി​മെ​ന്‍റ​റി (2020-23 അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2026 പ്രാ​യോ​ഗി​ക പ​രീ​ക്ഷ 13 ന് ​സ​ർ സ​യ്ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ടെ​ക്‌​നി​ക്ക​ൽ സ്റ്റ​ഡീ​സ് (SSITS), ത​ളി​പ്പ​റ​മ്പി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ജി​സ്‌​ട്രേ​ഷ​ൻ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ഫ് വൈ ​യു ജി ​പി (2024 അ​ഡ്മി​ഷ​ൻ -റെ​ഗു​ല​ർ ) ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റു​ഡ​ന്റ് രെ​ജി​സ്ട്രേ​ഷ​ൻ, കോ​ളേ​ജ് ത​ല വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​ഴ് വ​രെ ആ​യി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു.

കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കാ​മ്പ​സു​ക​ളി​ൽ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി/ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി/ അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി/ സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. അ​വ​സാ​ന വ​ർ​ഷ/ സെ​മ​സ്റ്റ​ർ ഫ​ലം ല​ഭ്യ​മാ​കാ​ത്ത​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പ്ര​തി​മാ​സ വേ​ത​നം 30000 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, പ്ര​വ​ർ​ത്തി​പ​രി​ച​യം,ഫോ​ൺ ന​മ്പ​ർ, ഇ​മെ​യി​ൽ അ​ഡ്ര​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ ബ​യോ​ഡാ​റ്റ [email protected] എ​ന്ന മെ​യി​ൽ അ​ഡ്ര​സ്സി​ൽ 2026 ഒ​ക്ടോ​ബ​ർ 12 നു ​വൈ​കു​ന്നേ​രം 5 മ​ണി​ക്ക് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ അ​ഭി​മു​ഖ​ത്തി​നു​ള്ള അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചു മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എ​ത്തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 0497-2782441 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.