പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് സപ്ലിമെന്‍ററി (2020-23 അഡ്മിഷൻ), ഏപ്രിൽ 2026 പ്രായോഗിക പരീക്ഷ എട്ടിന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ നടക്കും.വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഡോക്ടർ, നഴ്സ് - വാക് ഇൻ ഇന്‍റർവ്യു

കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനകാര്യാലയത്തിൽ ഡോക്ടർ, നഴ്സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്‍റർവ്യു ആറിന് രാവിലെ 9.30ന് താവക്കരയിൽ നടക്കും. ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദമായ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)

പരീക്ഷ ഫലം

അഫിലിയേറ്റഡ്‌ കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ. കന്നഡ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഭരതനാട്യം, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ഫിലോസഫി, ഹിസ്റ്ററി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, ഗവേർണന്‍സ് ആന്‍ഡ്‌ പൊളിറ്റിക്സ്, സോഷ്യല്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി, പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്‍റ്, സോഷ്യൽ എന്‍റർപ്രെണർഷിപ്പ്ആൻഡ് ഡെവലപ്മെന്‍റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്‌, എംകോം., എംഎസ്ഡബ്ല്യു., എംടിടിഎം. ഏപ്രിൽ 2026 പരീക്ഷകളുടെ (റഗുലർ-2025 അഡ്‌മിഷന്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് -2024 അഡ്‌മിഷന്‍, സപ്ലിമെന്‍ററി-2023 & 2022 അഡ്മിഷനുകൾ) ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലങ്ങൾ സർവകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 16ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. പുനഃ പരിശോധന / സ്‌ക്രൂട്ടിനി/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഫീസ് , അപേക്ഷ സമയത്തു ഇ - പേയ്‌മെന്‍റ് പോർട്ടൽ വഴി അടച്ചു അപേക്ഷ പൂർത്തിയാക്കേണ്ടതാണ് . SBI Collect വഴി ഫീസ് മുൻകൂട്ടി അടയ്‌ക്കേണ്ടതില്ല.