കാലിക്കട്ട് സർവകലാശാലയിൽ ഒക്ടോബർ ആറിന് നടക്കുന്ന ബിരുദദാന ചടങ്ങിലേക്ക് അക്കാദമിക് റോബുകൾ വിതരണം ചെയ്യുന്നതിന് ഏജൻസികളിൽ നിന്ന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 15ന് വൈകിട്ട് മൂന്നിന് മുൻപായി രജിസ്ട്രാർ, കാലിക്കട്ട് സർവകലാശാല എന്ന വിലാസത്തിൽ ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിനായി സെപ്റ്റംബർ 23ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. ഇടിബി സംവരണ ഒഴിവാണുള്ളത്. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്സി ലൈഫ് സയൻസ് ബിരുദം (മൈക്രോബയോളജി / ബയോകെമിസ്ട്രി / ഹ്യൂമൻ സൈക്കോളജി). ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി അഭിലഷണീയം. ഉയർന്ന പ്രായപരിധി 43 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒന്പതിന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
അഭിമുഖം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് ഫ്രഫസർ നിയമനത്തിന് 14.07.2026 തീയതിയിലെ വിജ്ഞാപന പ്രകാരം ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ഒക്ടോബർ 12-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in .
ഗ്രേഡ് കാർഡ് / സർട്ടിഫിക്കറ്റ് കൈപ്പറ്റാം
സെപ്റ്റംബർ എട്ടിന് ഫലം പ്രസിദ്ധീകരിച്ച അഫിലിയേറ്റഡ് കോളജുകളിലെ (ചാൻസ് അവസാനിച്ച) ആറാം സെമസ്റ്റർ ബികോം, ബിബിഎ (സിയുസിബിസിഎസ്എസ് - യുജി - 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളിൽ വിജയിച്ച അർഹരായ വിദ്യാർഥികൾക്ക് നിശ്ചിത ഫീസൊടുക്കി ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മുതലായവ പരീക്ഷാഭവൻ ബികോം ബ്രാഞ്ചിൽ നിന്ന് കൈപ്പറ്റാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി അപ്ലൈഡ് ജിയോളജി, എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2024 പ്രവേശനം), എംബിഎ (2023 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംകോം, എംഎ ഹിന്ദി, എംഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2026 പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ബിടെക് - ഒന്നാം സെമസ്റ്റർ (2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം, 2024 സ്കീം - 2024, 2025 പ്രവേശനം), മൂന്നാം സെമസ്റ്റർ (2024 സ്കീം - 2024 പ്രവേശനം), അഞ്ചാം സെമസ്റ്റർ (2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംസിഎ (2025 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions