കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഏഴാം സെമസ്റ്റർ എംകോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ 2023 അഡ്മിഷൻ, 2026 അഡ്മിഷൻ ലാറ്ററൽ എൻട്രി ആൻഡ് സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് -2022 അഡ്മിഷൻ , 2025 അഡ്മിഷൻ ലാറ്ററൽ എൻട്രി ), നവംബർ 2026 പരീക്ഷകൾ, 2026 ഡിസംബർ 04 മുതൽ ആരംഭിക്കുന്ന തരത്തിൽ പുനർ വിജ്ഞാപനം ചെയ്തു. പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ പുനർവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒൻപതാം സെമസ്റ്റർ എംകോം ( 5 ഇയർ ഇന്റഗ്രേറ്റഡ്) (സിബിസിഎസ്എസ്- റഗുലർ- 2022 അഡ്മിഷൻ / ലാറ്ററൽ എൻട്രി -2025 അഡ്മിഷൻ), നവംബർ 2026 പരീക്ഷകൾ 2026 നവംബർ 23 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനർ വിജ്ഞാപനം ചെയ്തു. പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ പുനർവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംഎസ്സി / എംസിഎ/ എംഎൽഐഎസ്സി/ എൽഎൽഎം/ എംബിഎ/ എംപിഇഎസ് (സിബിസിഎസ്എസ് -റഗുലർ -2025 അഡ്മിഷൻ /സപ്ലിമെന്ററി -2023 ആൻഡ് 2024 അഡ്മിഷൻ ), നവംബർ 2026 പരീക്ഷകൾ പുനർ വിജ്ഞാപനം ചെയ്തു. പുനർവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ / എംഎസ്സി / എംസിഎ / എംഎൽഐഎസ്സി/എൽഎൽഎം/എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ് -റഗുലർ -2026 അഡ്മിഷൻ /സപ്ലിമെന്ററി -2023, 2024 & 2025 അഡ്മിഷനുകൾ ), നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 10 മുതൽ 16 വരെയും പിഴയോട് കൂടി നവംബർ 17 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന സി.എം.ആതിര എന്ന ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഹൈബ്രിഡ് മോഡ് മുഖാന്തിരം കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസ്, കെമിസ്ട്രി വകുപ്പിൽ നടത്തും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
കണ്ണൂർ സർവകലാശാലയിൽ ജിയോഗ്രഫിയിൽ ഗവേഷണം നടത്തുന്ന ഇംതിയാസ് അഹമ്മദ് എന്ന ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈബ്രിഡ് മോഡ് മുഖാന്തിരം കണ്ണൂർ യൂണിവേഴ്സിറ്റി പയ്യന്നൂർ കാമ്പസ് ജിയോഗ്രഫി വകുപ്പിൽ നടത്തും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി പയ്യന്നൂർ കാമ്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions