കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ വിശ്വേശ്വരയ്യ പിഎച്ച്ഡി സ്‌കീം ഫോര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി ഫേസ്-II പദ്ധതിക്ക് കീഴില്‍ എംജി സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ, മുഴുവന്‍സമയ പിഎച്ച്ഡി ഗവേഷകന്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ഉള്‍കൊള്ളുന്ന നോട്ടിഫിക്കേഷന്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. 9446866088.

സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

എംജി സര്‍വകലാശാലക്ക് കീഴിലെ വിവിധ കോളജുകളിലെയും പഠനവകുപ്പുകളിലെയും കായികപ്രതിഭകള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2024-2025, 2025-2026 അധ്യയന വര്‍ഷങ്ങളില്‍ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നവംബര്‍ 15ന് മുന്‍പായി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ : 0481 2733377

 പ്രാക്ടിക്കല്‍/വൈവ-വോസി

ഒന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ അനാട്ടമി (2025 അഡ്മിഷന്‍ റെഗുലര്‍, 2020-2024 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ ഫൈനല്‍ മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2026 പ്രാക്ടിക്കല്‍, വൈവ-വോസി പരീക്ഷകള്‍ നവംബര്‍ 10ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍ .

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സ്‌പേസ് സയന്‍സ് പിജിസിഎസ്എസ് (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 2024 അഡ്മിഷന്‍സ് റീ-അപ്പീയറന്‍സ്, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.