സെ​പ്റ്റം​ബ​ര്‍ 2024-ല്‍ ​ന​ട​ത്തി​യ എം​ബി​എ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ഫു​ള്‍​ടൈം/ പാ​ര്‍​ട്ട് ടൈം 2019 ​പ്ര​വേ​ശ​നം) ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/ അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ/ ബി​എ​സ് സി. ​ന​വം​ബ​ര്‍ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്‌​പെ​ഷ്ല്‍ പ​രീ​ക്ഷ

എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2026 സ്‌​പെ​ഷ്ല്‍ പ​രീ​ക്ഷ ജൂ​ണ്‍ ര​ണ്ടി​ന് ന​ട​ക്കും.

ടാ​ഗോ​ര്‍ നി​കേ​ത​നി​ല്‍ കോ​ഫി ഷോ​പ്പ്

കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​ന്‍ കെ​ട്ടി​ട​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് കോ​ഫി ഷോ​പ്പ് ന​ട​ത്തു​ന്ന​തി​ന് നി​ശ്ചി​ത ഫോ​റ​ത്തി​ല്‍ സീ​ല്‍ വെ​ച്ച ക്വ​ട്ടേ​ഷ​നു​ക​ള്‍ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫീ​സ് 145 രൂ​പ യൂ​ണി​വേ​ഴ്സി​റ്റി ഫ​ണ്ടി​ല്‍ അ​ട​ച്ച് ര​ശീ​തി ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലെ ആ​സൂ​ത്ര​ണ വി​ക​സ​ന​വി​ഭാ​ഗ​ത്തി​ല്‍ (പി​എ​ല്‍​ഡി.) ന​ല്‍​കി​യാ​ല്‍ ജൂ​ണ്‍ 11 വ​രെ നി​ശ്ചി​ത ഫോ​റം ല​ഭി​ക്കും.
അ​പേ​ക്ഷ​ക​ള്‍ പ്ര​ത്യേ​ക സീ​ല്‍വ​ച്ച ക​വ​റി​ന്‍റെ പു​റ​ത്ത് ' ടാ​ഗോ​ര്‍ നി​കേ​ത​നി​ലെ കോ​ഫി ഷോ​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ' എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ര​ജി​സ്ട്രാ​റു​ടെ പേ​രി​ല്‍ 995 രൂ​പ നി​ര​ത​ദ്ര​വ്യം അ​ട​ച്ച​തി​നു​ള്ള ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റി​നോ​ടൊ​പ്പം 11ന് ​വൈ​കുന്നേരം 4ന് മു​മ്പാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ ആ​സൂ​ത്ര​ണ​വി​ക​സ​ന​വി​ഭാ​ഗം ഓ​ഫീ​സി​ല്‍ ല​ഭി​ച്ചി​രി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍ പി​എ​ല്‍​ഡി. വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന​റി​യാം.

ബി​എ​ഡ് പ്ര​വേ​ശ​നം: ജൂ​ണ്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2026-27 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​എ​ഡ്, ബി​എ​ഡ് സ്‌​പെ​ഷല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിംഗ് ഇം​പ​യേ​ര്‍​ഡ് ആ​ൻഡ് ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ജൂ​ണ്‍ 10-ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രേ​ക്ക് നീ​ട്ടി. (http://admission.uoc.ac.in). ഫോ​ണ്‍ : 0494 2407016, 2660600

അ​ധ്യാ​പ​ക ഒ​ഴി​വ്

തൃ​ശൂ​ര്‍ പേ​രാ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​സി​എ. പ്രോ​ഗ്രാ​മി​ലേ​ക്ക് മ​ണി​ക്കൂ​ര്‍​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ര്‍ ജൂ​ണ്‍ ആ​റി​ന് മു​മ്പ് വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും യോ​ഗ്യ​താ രേ​ഖ​ക​ളും സ​ഹി​തം [email protected] എ​ന്ന മെ​യി​ലി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0487 2202563.