മൂന്നാം സെമസ്റ്റര്‍ എംഎസ് സി. കെമിസ്ട്രി നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
സ്പെഷല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ പിജി റഗുലര്‍ നവംബര്‍ 2025 സ്പെഷല്‍ പരീക്ഷ 15ന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്. സമയക്രമവും അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങളും വെബ്സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാലാ എന്‍ജിനിയറിംഗ് ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക് ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 16ന് തുടങ്ങും.
അഫ്സല് ഉല് ഉലമ ഹാള്‍ടിക്കറ്റ്
ജൂണ്‍ എട്ടിന് തുടങ്ങുന്ന അഫ്സല് ഉല് ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. കൊണ്ടോട്ടിയിലെ അല്‍ ഹിദായത്ത് അറബിക് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ പുളിക്കല്‍ എംയുഎ കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
ഇന്റഗ്രേറ്റഡ് പിജിക്ക് 12 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ/എയ്ഡഡ് കോളജുകളില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഞ്ച് കോളജുകളിലാണ് ഈ പ്രോഗ്രാമുകളുള്ളത്. പ്ലസ്ടു/ വിഎച്ച്എസ.ഇ. മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കേണ്ടത്. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ admission.uoc.ac.in എന്ന വെബ്സെറ്റില്‍ ലഭിക്കും. ഫോണ്‍: 0494 2407152, 2407016, 2407017.
എംബിഎ പ്രവേശന അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലയുടെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പിലും സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലേക്കും എംബിഎ. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും ജൂണ്‍ എട്ട്, ഒമ്പത് തീയതികള സര്‍വകലാശാലാ കാമ്പസിലെ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പില്‍ തുടങ്ങും. അര്‍ഹരായവരുടെ പട്ടിക വെബ്സൈറ്റില്‍. റോള്‍ നമ്പര്‍, തീയതി, സമയം എന്ന ക്രമത്തില്‍. 26001-26054 ജൂണ്‍ എട്ട് 10 മണി, 26055-26108 ജൂണ്‍ എട്ട് രണ്ട് മണി, 26109-26162 ജൂണ്‍ ഒമ്പത് 10 മണി, 26163-26216 ജൂണ്‍ ഒമ്പത് രണ്ട് മണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions