സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തപ്പെട്ട നാലാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് ഡിഗ്രി (മേയ് 2025), അഫിലിയേറ്റഡ് കോളജുകളിലും, സെന്‍ററുകളിലും നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (നവംബർ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 ബിരുദ - ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

2025 - 26 അധ്യയനവർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടുന്നതിനായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളജി ൽ സീറ്റൊഴിവുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം 2025 ഒക്ടോബർ 31ന് പ്രവേശനത്തിനായി നേരിട്ട് ഹാജരാവേണ്ടതാണ്.

സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ അതാത് കോളജുകളിലെ ബിരുദ പ്രവേശനവു മായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം മേൽ പരാമർശിച്ച തിയതിയിൽ പ്രവേശനം നേടാവുന്നതുമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 04972715227.
ഇ മെയിൽ ഐഡി : [email protected].