നാലാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎ അഫ്സൽ - ഉൽ - ഉലമ (സിസിഎസ്എസ് യുജി) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം വർഷ ബിപിഎഡ് ഇന്‍റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ (സിസിഎസ്എസ് - 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഫിസിക്സ് (സിസിഎസ്എസ് - 2021 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് (2009 സ്‌കീം - 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ പരീക്ഷയുടെയും ഏഴാം സെമസ്റ്റർ ബിടെക് (2014 സ്‌കീം) (2014, 2015 പ്രവേശനം) നവംബർ 2021, (2017 പ്രവേശനം) നവംബർ 2022, (2018 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2019 - 2021 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ്‌സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) നവംബർ 2025 (2024 പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിഎംഎംസി (സിബിസിഎസ്എസ് -യുജി - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഓൺലൈൻ യുജി - പിജി പ്രവേശനം: എട്ട് മുതൽ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷൻ ( സിഡിഒഇ) 2026 ഓഗസ്റ്റ് സെഷനിലെ ഓണ്‍ലൈന്‍ ബിരുദ - ബിരുദാനന്തര പ്രോഗ്രാം പ്രവേശനം ജൂലൈ എട്ടിന് ആരംഭിക്കും. ബിഎ ഹിസ്റ്ററി (ഹോണേഴ്‌സ്), ബിഎ സോഷ്യോളജി (ഹോണേഴ്‌സ്) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഹിസ്റ്ററി, എംഎ എക്കണോമിക്സ്, എംഎ സോഷ്യോളജി, എംഎ അറബിക്ക് ആൻഡ് ലിറ്ററേച്ചർ, എംകോം (ഫിനാൻസ്) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. പ്രായപരിധിയില്ല. വിശദമായ വിജ്ഞാപനം സിഡിഒഇ വെബ്‌സൈറ്റിൽ ലഭ്യമാകും https://cdoe.uoc.ac.in/.
അഫ്‌സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2026; രണ്ടാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ അഫ്‌സൽ - ഉൽ - ഉലമ (പ്രിലിമിനറി) കോഴ്സ് (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്യം) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ എട്ടിന് വൈകീട്ട് നാലിനുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ്: എസ്‌സി / എസ്ടി / ഒഇസി / മറ്റ് തത്തുല്യ സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോർട്സ്, പിഎച്ച് ക്വാട്ട വിദ്യാർഥികളുടെ പ്രവേശനം ജൂലൈ എട്ടുവരെ കോളജുകൾ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂലൈ 18 മുതൽ പ്രവേശനം അവസാനിക്കുന്നതുവരെ അവസരമുണ്ടാകും. ക്ലാസുകൾ ജൂലൈ എട്ടിന് ആരംഭിക്കും. ഫോൺ: 0494 2407016, 2407017, 2660600.
സംവരണ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് ( 2026 പ്രവേശനം) പ്രോഗ്രാമിന് എസ്‌സി / എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട എസ്‌സി / എസ്ടി വിഭാഗക്കാരിൽ താത്പര്യമുള്ളവർ ജൂലൈ എട്ടിന് മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഓൺലൈൻ എംബിഎ പ്രോഗ്രാമിന്‍റെ വീഡിയോ റെക്കോർഡിങ്ങിന് വിദഗ്ധ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിനായി സർവകലാശാലാ പഠനവകുപ്പികളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ( https://cdoe.uoc.ac.in/ ) വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഫോം കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശിപാർശയോടുകൂടി ജൂലൈ 20-നകം സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 0494 2407494.
ഫീൽഡ് വർക്കും പ്രാക്ടിക്കൽ പരീക്ഷയും
എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി സൈക്കോളജി ( 2022 പ്രവേശനം) ഏപ്രിൽ 2026 ഫീൽഡ് വർക്കും പ്രാക്ടിക്കൽ പരീക്ഷയും ജൂലൈ ഒന്പത്, 13 തീയതികളിൽ നടക്കും. കേന്ദ്രം യഥാക്രമം: സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി, എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions