കണ്ണൂർ സർവകലാശാല ഒന്നും രണ്ടും വർഷ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി (ഏപ്രിൽ 2026) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാക്ക്-ഇൻ-ഇന്‍റർവ്യൂ

കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസറുടെ താത്കാലിക ഒഴിവ്. യുജിസി മാനദണ്ഡ പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ 30 ന് രാവിലെ 10 ന് ഹാജരാകണം. മണിക്കൂർ വേതനാടിസ്ഥാനത്തിൽ ആയിരിക്കും താത്കാലിക നിയമനം. ഫോൺ: 7200216654.

 

പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ പരീക്ഷ

സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ സർവകലാശാല എഫ്‌വൈയുജിപി പാറ്റേണിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികൾ K -REAP STUDENT APP വഴി ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ വിദ്യാർഥികൾ https://kannur.kreap.co.in/ എന്ന ലിങ്കിലെ Student Login വഴി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫോൺ: 0497-2766044.

എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ

കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 30 ന് നടത്തുന്നതാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേ ണ്ടതാണ്.

ബിഎഡ് കൊമേഴ്‌സ്

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ 2026-28 ബാച്ച് ബിഎഡ് കൊമേഴ്‌സ് ഓപ്‌ഷനിൽ നിലവിൽ നാല് സീറ്റ് ഒഴിവുണ്ട്. എംകോം ഡിഗ്രിക്ക് അൻപത് ശതമാനം കുറയാത്ത മാർക്കോ തത്തുല്യമായ ഒജിപിഎ /സിജിപിഎ യോ ഉള്ള യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ മുന്പാകെ ഹാജരാവണ്ടതാണ്.

എംഎസ്‌സി ഫിസിക്സ്

കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ 30 ന് രാവിലെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.

പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്, കെമിസ്ട്രി ബിരുദ പ്രവേശനം

കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ സംയുക്തമായി നടത്തുന്ന അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഏതാനും സീറ്റ് ഒഴിവുകൾ ഉണ്ട്. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർക്കു യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടൽ വഴി ഇന്നു കൂടി അപേക്ഷിക്കാം. ഫോൺ: 04972806401, 9497720572.

ഓപ്പൺ ഡിഫൻസ് അഞ്ചിന്

കണ്ണൂർ സർവകലാശാലയിൽ മാനേജ്‍മെൻറ് സ്റ്റഡീസ് വിഷയത്തിൽ ഗവേഷണം നടത്തുന്ന രാജിത്ന ബാലകൃഷ്ണൻ എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് അഞ്ചിന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര കാമ്പസ് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.