മൂന്നാം സെമസ്റ്റർ ബിവോക് - അപ്ലൈഡ് ബയോടെക്നോളജി, ഫാഷൻ ഡിസൈനിംഗ് ആൻഡ് മാനേജ്മെന്റ്, പ്രഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പ്രബന്ധങ്ങൾ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാല പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിന് കീഴിലെ ഡോ. ബി.ആർ. അംബേദ്കർ ചെയറിന്റെ ആഭിമുഖ്യത്തിൽ പ്രബന്ധരചനാമത്സരം സംഘടിപ്പിക്കുന്നു. “അനീതികളിൽ നിന്നുള്ള അതിജീവനം: ഡോ. ബി.ആർ. അംബേദ്കറും വർത്തമാനകാല പ്രശ്നങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി പതിനഞ്ചു പുറത്തിൽ കവിയാതെ എഴുതിയോ ടൈപ്പ് ചെയ്തോ തയ്യാറാക്കിയ പ്രബന്ധങ്ങൾ മാർച്ച് 15ന് മുൻപായി [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. പ്രബന്ധങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാർഡ് ലഭിക്കും. ഫോൺ: 8527456653.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബിഎഡ് (2018 മുതൽ 2020 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്പത് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം.
എംഎസ്സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎ സോഷ്യോളജി (സിസിഎസ്എസ് - 2025 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/.
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ് - 2022 പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions