ഒന്നാം സെമസ്റ്റര്‍ എംഎ സോഷ്യോളജി, എംഎ ഫിലോസഫി നവംബര്‍ 2025, വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എംകോം നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നും രണ്ടും സെമസ്റ്റര്‍ ബിആര്‍ക്. ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 (2014 പ്രവേശനം), സെപ്റ്റംബര്‍ 2025 (2015 പ്രവേശനം) പരീക്ഷകള്‍ ഏപ്രില്‍ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
യുജിസി തീയതി നീട്ടി കാലിക്കട്ടിന്റെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക്
10 വരെ അപേക്ഷിക്കാം
യുജിസി തീയതി നീട്ടി നല്കിയതിനാല് കാലിക്കട്ടി സര്‍വകലാശാല വിദൂര-ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 10 വരെ അവസരം. ഹിസ്റ്ററി, സോഷ്യോളജി എന്നീ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, എക്കണോമിക്സ്, സോഷ്യോളജി എന്നീ രണ്ടു വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും രജിസ്റ്റര്‍ ചെയ്യാം. വിശദമായ പ്രോസ്പെക്ടസ്, ബ്രോഷറുകള്‍, അപേക്ഷാ ലിങ്ക് എന്നിവ cdoe.uoc.ac.in യില്‍ ലഭ്യമാണ്.
ഫീസിളവിന് അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം കേരള സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ വഴിയും ഇളവിന് അപേക്ഷിക്കണം.ഫോണ്‍: 0494 2407356, 2660600, ഇ-മെയില്‍: [email protected], വെബ്സൈറ്റ്: cdoe.uoc.ac.in
ഗസ്റ്റ് അധ്യാപകനിയമനം
സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ 2026-27 അധ്യയനവര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റീഷ്യന് ഇന്‍ സ്പോര്‍ട്സ് ന്യൂട്രീഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്മെന്റ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ഏപ്രില്‍ 13-നകം ലഭ്യമാക്കണം. വിലാസം: പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, മലപ്പുറം-673635. ഇ മെയില്‍: [email protected], 9847206592.
സൂക്ഷ്മപരിശോധനാഫലം
2025 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംസിഎ (2022 മുതല്‍ 2024 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
എം.എ. പ്രോഗ്രാമുകളായ ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, എംഎസ് സി. പ്രോഗ്രാമുകളായ മൈക്രോബയോളജി, ഹോംസയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയുടെ നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions