ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ബോ​ട്ട​ണി, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2025,മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ., ബി​എം​എം​സി. ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

ഏ​പ്രി​ല്‍ 13-ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി. സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2025, 2026 പ​രീ​ക്ഷ​ക​ള്‍ മെ​യ് ഏ​ഴി​ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

ച​ലാ​ന്‍ കൗ​ണ്ട​ര്‍ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ മാ​ത്രം

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ള്‍ കാ​ര​ണം ജീ​വ​ന​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ ഏ​പ്രി​ല്‍ എ​ട്ട്, 10 തീ​യ​തി​ക​ളി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​നി​ലെ ച​ലാ​ന്‍ കൗ​ണ്ട​ര്‍ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ. ടാ​ഗോ​ര്‍​നി​കേ​ത​നി​ലെ കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

 കെ​യ​ര്‍ ടേ​ക്ക​ര്‍, ഇ​ന്‍​സ്ട്ര​ക്ട​ര്‍ അ​ഭി​മു​ഖം

തൃ​ശ്ശൂ​രി​ലെ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ ഡോ​ഗ് ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് ക​നൈ​ന്‍ ഫോ​റ​ന്‍​സി​ക്‌​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​സി. ഇ​ന്‍​സ്ട്ര​ക്ട​ര്‍, കെ​യ​ര്‍ ടേ​ക്ക​ര്‍ ത​സ്തി​ക​യി​ല്‍ ഒ​ഴി​വ്. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​ന് ഏ​പ്രി​ല്‍ 10-ന് ​രാ​വി​ലെ 10.30-ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍​വ്യൂ ന​ട​ക്കും. വി​ശ​ദ​വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 9895 086515.