എഫ്‌വൈയുജിപി വിദ്യാർഥികളുടെ (2024 പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2025 (റെഗുലർ) പരീക്ഷയുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട് മെമോ ഇ-മെയിൽ മുഖേന വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതാണ്.

ബിഎ എൽഎൽബി പരീക്ഷാ വിജ്ഞാപനം

1. 2026 ഒക്ടോബർ15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം (റെഗുലർ - 2024 അഡ്മിഷൻ /സപ്ലിമെന്‍ററി - 2023 അഡ്മിഷൻസ് ) നവംബർ 2026, ബിഎ എൽഎൽബി പ്രോഗ്രാം സപ്ലിമെന്‍ററി (2021, 2022 അഡ്മിഷൻസ് ) നവംബർ 2026, ബിഎ എൽഎൽബി പ്രോഗ്രാം സപ്ലമെന്‍ററി (2017-2020 അഡ്മിഷൻസ് ) നവംബർ 2026, പരീക്ഷകൾക്ക് ഇന്നു മുതൽ 16 വരെ പിഴയില്ലാതെയും സെപ്റ്റംബർ 19 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം.

2. 2026 ഒക്ടോബർ 16 ന് ആരംഭിക്കുന്ന ഒന്പതാം സെമസ്റ്റർ ബിഎ എൽഎൽബി പ്രോഗ്രാം റെഗുലർ - 2022 അഡ്മിഷൻസ്/ സപ്ലമെന്‍ററി - 2021 അഡ്മിഷൻസ് നവംബർ 2026 , സപ്ലിമെന്‍ററി 2017-2020 അഡ്മിഷൻസ് നവംബർ 2026, പരീക്ഷകൾക്ക് സെപ്റ്റംബർ 15 മുതൽ19 വരെ പിഴയില്ലാതെയും സെപ്റ്റംബർ 22 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

പരീക്ഷ മാറ്റി

2026 സെപ്റ്റംബർ14 നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ) റെഗുലർ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2026, പരീക്ഷ സെപ്റ്റംബർ 15 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല.

തത്സമയ പ്രവേശനം

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്‌സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എംഎസ്‌സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജി) എന്നീ പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്. യോഗ്യരായവർ 11 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088, 04972806402.