കാലിക്കട്ട് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പിജി ( പിജി ക്യാപ്) പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ് കോളജുകളിലെ പ്രോഗ്രാം - റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് വേക്കൻസി പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ വെബ്സൈറ്റിൽ ലഭ്യമായ ഒഴിവ് വിവരങ്ങള് പരിശോധിച്ച് ജൂലൈ 28 മുതൽ ആഗസ്റ്റ് നാലിനുള്ളിൽ അതത് കോളജ് / സെന്ററുകളിൽ നേരിട്ടോ പ്രതിനിധി വഴിയോ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമായ കോളജുകളുടെ ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ മുഖേനയോ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി കോളജ് / സെന്റർ തയാറാക്കുന്ന റാങ്ക് പട്ടിക ആഗസ്റ്റ് അഞ്ചിന് കോളജ് / സെന്റർ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. തുടർന്നുള്ള എല്ലാ ഒഴിവുകളിലേക്കും പ്രവേശനത്തിന് ഈ റാങ്ക് പട്ടികയാണ് അടിസ്ഥാനമാക്കുക. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാനായി ലേറ്റ് ഫീയോടുകൂടി (ജനറൽ: 870 രൂപ, എസ്സി / എസ്ടി: 570 രൂപ) ഓൺലൈൻ രജിസ്ട്രേഷന് നടത്താനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. നിലവിൽ ക്യാപ് രജിസ്ട്രേഷനുള്ളവർ ലേറ്റ് രജിസ്ട്രേഷനിലൂടെ പുതിയ ക്യാപ് രജിസ്ട്രേഷൻ നടത്തേണ്ടതില്ല. മുൻപ് ഫീസൊടുക്കി ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് എഡിറ്റ് സൗകര്യം ( One Time Edit ) ഉണ്ടായിരിക്കുന്നതാണ്. 2026 - 27 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിനുള്ള അവസാന തിയതി ആഗസ്റ്റ് 29. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോണ്: 0494 2407016 / 2407017 / 2660600.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ പേരാമ്പ്ര ചാലിക്കരയിലുള്ള റീജ്യണൽ സെന്ററിൽ എംസിഎ പ്രോഗ്രാമിന് ഓപ്പൺ, സംവരണ വിഭാഗങ്ങളിലും എംഎസ്ഡബ്ല്യൂ പ്രോഗ്രാമിന് എസ്സി, എസ്ടി, എസ്ഇബിസി, ഇഡബ്ല്യൂഎസ് സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 27-ന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകുന്നവർക്ക് പ്രവേശനം നേടാം. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെടാത്തവർ ജൂലൈ 25 നുള്ളിൽ ലേറ്റ് രജിസ്ട്രേഷൻ ചെയ്യണം. വിശദ വിവരങ്ങൾക്ക് ഫോൺ: 8594039556, 9656913319.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ വയനാട് കണിയാമ്പറ്റ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇഡബ്ല്യൂഎസ് - 01, ധീവര - 01 (നാച്വറൽ സയൻസ്), കുടുംബി - 01 (ഇംഗ്ലീഷ്), ഡിഫൻസ് - 01, പിഎച്ച് - 01 (മലയാളം), ഭാഷാ ന്യൂനപക്ഷം - 02 (ഫിസിക്കൽ സയൻസ് - 01, സോഷ്യൽ സയൻസ് - 01) എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ ജൂലൈ 27ന് രാവിലെ 11ന് സെന്ററിൽ ഹാജരാകണം. ഫോൺ: 9846717461, 9496356970.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ അരണാട്ടുകര ബിഎഡ് സെന്ററിൽ മാത്തമാറ്റിക്സ് / കൊമേഴ്സ് / ഫിസിക്കൽ സയൻസ് / നാച്വറൽ സയൻസ് / ഇംഗ്ലീഷ് വിഷയങ്ങളിൽ ഒരു ഇഡബ്ല്യൂഎസ് സംവരണ സീറ്റൊഴിവുണ്ട്. കാലിക്കട്ട് സർവകലാശാലാ ക്യാപ് രജിസ്ട്രേഷനുള്ളവർ ജൂലൈ 27ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2382977, 7356876264.
പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒൻപത് സെമസ്റ്റർ ബിആർക് (2012 സ്കീം - 2016 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 25 മുതൽ ആഗസ്റ്റ് 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എംഎ ഇക്കണോമിക്സ് (2021 പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് ( 2009 സ്കീം - 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും. വിശദമായസമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിആർക് ( 2022 പ്രവേശനം ) മെയ് 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം ( ഈവനിംഗ്) (സിയുസിഎസ്എസ് - 2021 മുതൽ 2025 വരെ പ്രവേശനം) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ബിആർക് മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം), അഞ്ചാം സെമസ്റ്റർ (2022, 2023 പ്രവേശനം), ഒൻപതാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ (2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വാക്-ഇൻ-ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) മെക്കാനിക്കൽ എൻജിനീയറിംഗ് വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 30ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. കേന്ദ്രം: സർവകലാശാലാ എൻജിനീയറിംഗ് കോളജ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള 2026 - 27 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ വഴി പ്രവേശനം നേടുന്ന വിദ്യാർഥികൾ കോളജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കിയ ശേഷം മാത്രം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായ ലിങ്കിലൂടെ മാൻഡേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി/ മറ്റ് സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407152, ഇ-മെയിൽ: [email protected].





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions