കാലിക്കട്ട് സര്‍വകലാശാലാ കാമ്പസിലെ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്സില്‍ എസ്സി-1, എസ്ടി-1, ഇടിബി -1 സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ബിഎ ഇക്കണോമിക്സ്, ബിഎ ഡെവലപ്മെന്റ് സ്റ്റഡീസ്, ബിഎ ഡെവലപ്മെന്റ് ഇക്കണോമിക്സ് കോഴ്സുകളില്‍ 50 ശതമാനം മാര്‍ക്കോ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, ബിഎസ്സി മാത്തമാറ്റിക്സ് കോഴ്സുകളില്‍ 60 ശതമാനം മാര്‍ക്കോ നേടിയിരിക്കണം. യോഗ്യരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0494-2407345, 8089841996.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ വടകര റീജണല്‍ സെന്ററായ സിസിഎസ്ഐടിയില്‍ എംസിഎ പ്രോഗ്രാമിന് എസ്സി/എസ്ടി, ഇടിബി (ഒന്ന്), ഇഡബ്ല്യൂഎസ് (ഒന്ന്), മുസ്ലിം (ഒന്ന്) സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോ അല്ലാത്തതോ ആയ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 31ന് രാവിലെ പത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 9846564142, 9446993188.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്ഡബ്ല്യു, എഎഫ്യു, ബിവിസി, ബിഎഫ്ടി, ബിഡെസ് ഏപ്രില്‍ 2026 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
ബികോം എല്‍എല്‍ബി (2020, 2021 പ്രവേശനം) ഒമ്പതാം സെമസ്റ്റര്‍ ഒക്ടോബര്‍ 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, എംടിടിഎം, എംടിഎച്ച്എം, എംഎച്ച്എം നവംബര്‍ 2026 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, എംസിഎ റഗുലര്‍, സപ്ലിമെന്ററി, വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ ഓഗസ്റ്റ് 20 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംബിഎ (റഗുലര്‍) 2024 പ്രവേശനം ഫുള്‍ടൈം ആൻഡ് പാര്‍ട്ട് ടൈം (ഈവനിംഗ്), 2021 മുതല്‍ 2023 വരെ പ്രവേശനം ഫുള്‍ടൈം സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി
ജൂലൈ 30ന് തൃശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കട്ട് സര്‍വകലാശാലയുടെ ഡോ. ജോണ്‍ മത്തായി സെന്റര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നടത്താനിരുന്ന അസിസ്റ്റന്റ് നിയമന (കരാര്‍) അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഫോണ്‍: 0487 2385352.
ജോലി ഒഴിവുകള്‍
കാലിക്കട്ട് സര്‍വകലാശാല എൻജിനിയറിംഗ് കോളജിലെ (ഐഇടി) വിവിധ വകുപ്പുകളില്‍ അസി. പ്രഫസര്‍, ഇന്‍സ്ട്രക്ടര്‍, ഓഫീസ് അറ്റൻഡർ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. iet.uoc.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് പത്ത്. ഒഴിവുകള്‍, യോഗ്യത, വേതനം തുടങ്ങിയ വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions