കാലിക്കട്ട് സർവകലാശാലയുടെ അരണാട്ടുകര ബിഎഡ് സെന്ററിൽ മാത്തമാറ്റിക്സ് / കൊമേഴ്സ് / ഫിസിക്കൽ സയൻസ് / നാച്ചുറൽ സയൻസ് / ഇംഗ്ലീഷ് വിഷയങ്ങളിൽ ഒരു ഇഡബ്ല്യൂഎസ് സീറ്റൊഴിവുണ്ട്. കാലിക്കട്ട് സർവകലാശാല ക്യാപ് രജിസ്ട്രേഷനുള്ളവർ ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2382977, 7356876264.
എംസിഎ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ജനറൽ, സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ: 9539682200, 9995450927.
എംസിഎ സ്പോട്ട് അഡ്മിഷൻ
മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് നൂറ് ശതമാനം ഫീസിളവ് ലഭിക്കും. ഫോൺ: 9495888922, 8281485316.
പ്രാക്ടിക്കൽ പരീക്ഷ
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി (2022 പ്രവേശനം) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ആറിന് നടക്കും. കേന്ദ്രം: എംഇഎസ് കെവീയം കോളജ് വളാഞ്ചേരി, മലപ്പുറം. ഓഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ( 2022 പ്രവേശനം ) നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ഏഴിനും നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
ബിആർക് - മൂന്നാം സെമസ്റ്റർ (2022 സ്കീം - 2022 മുതൽ 2025 വരെ പ്രവേശനം, 2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2022 സ്കീം - 2022 മുതൽ 2024 വരെ പ്രവേശനം, 2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2022 സ്കീം - 2022, 2023 പ്രവേശനം, 2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം), ഒൻപതാം സെമസ്റ്റർ (2022 സ്കീം - 2022 പ്രവേശനം, 2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഓഗസ്റ്റ് പത്ത് വരെയും 210 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിവോക് (CBCSS - V - UG - 2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 210 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് പത്ത് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ വിവിധ ബിവോക് (സിബിസിഎസ്എസ് - യുജി - 2021 മുതൽ 2024 വരെ പ്രവേശനം, സിയുസിബിസിഎസ്എസ് - യുജി - 2020 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
ലേറ്റ് കോളജ് ട്രാൻസ്ഫർ അപേക്ഷ
2026 - 27 അധ്യയന വർഷത്തെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്നും അഞ്ചും സെമസ്റ്ററുകളിലേക്കുള്ള ലേറ്റ് കോളജ് ട്രാൻസഫറിനായുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്ക് മേജർ മാറ്റം / മേജർ നിലനിർത്തിക്കൊണ്ടുള്ള കോളജ് ട്രാൻസ്ഫർ എന്നിവ അനുവദനീയമാണ്. എന്നാൽ അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾക്ക് മേജർ നിലനിർത്തിക്കൊണ്ടുള്ള കോളജ് ട്രാൻസ്ഫർ മാത്രമാണ് അനുവദനീയമായിട്ടുള്ളത്. നിലവിലുള്ള കോളജ് ട്രാൻസ്ഫർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകുന്നതാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികളുടെ അഭാവത്തിൽ മാത്രമേ ലേറ്റ് അപേക്ഷകരെ പരിഗണിക്കുകയുള്ളു. നിലവിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ കോളജ് ട്രാൻസ്ഫർ വഴി പ്രൊവിഷണൽ അഡ്മിഷൻ നേടിയ വിദ്യാർഥികളെ ലേറ്റ് കോളജ് ട്രാൻസ്ഫറിനായി വീണ്ടും പരിഗണിക്കുന്നതല്ല. ലേറ്റ് അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന കോളജ് ട്രാൻസ്ഫർ യാതൊരു കാരണവശാലും പിന്നീട് റദ്ദാക്കാൻ അനുവദിക്കുന്നതല്ല. ലേറ്റ് അപേക്ഷകൾക്ക് സർവകലാശാല നിശ്ചയിച്ചിട്ടുള്ള ലേറ്റ് ഫീസ് ഉൾപ്പെടെയുള്ള അപേക്ഷാ ഫീസ് ബാധകമായിരിക്കും. സർവകലാശാല നേരത്തെ പ്രസിദ്ധീകരിച്ച കോളജ് ട്രാൻസ്ഫർ വിജ്ഞാപനത്തിലെ (No: 127241/DOA-ASST-8/2026/Admn Dated 25.06.2026) യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും കോളജ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ലേറ്റ് അപേക്ഷകർക്കും ബാധകമായിരിക്കും. നിലവിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കോളേജ് ലേറ്റ് കോളജ് ട്രാൻസ്ഫറിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് പത്തിന് രാവിലെ 11ന് വരെ സമർപ്പിക്കാം.അപേക്ഷാ ഫീസ് (ലേറ്റ് ഫീസ് ഉൾപ്പെടെ): 405 രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407152, ഇ-മെയിൽ: [email protected].





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions