കാലിക്കട്ട് സർവകലാശാലാ ഡിപ്പാർട്ടമെന്റ് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. എസ്സി - ഒന്ന്, എസ്ടി - ഒന്ന്, ഇടിബി -ഒന്ന് എന്നീ സംവരണ വിഭാഗങ്ങളിലാണ് ഒഴിവ്. മേൽ പറഞ്ഞ വിഭാഗക്കാർ ലേറ്റ് രജിസ്ട്രേഷൻ ചെയ്ത ശേഷം മതിയായ രേഖകൾ സഹിതം ജൂലൈ 20ന് രാവിലെ 10.30ന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ ഹാജരാകണം. ഫോൺ: 0494 2407345, 8089841996.
വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റർ എംഎ അറബിക്, എംഎ ഇക്കണോമിക്സ്, എംഎ ഹിസ്റ്ററി (സിബിസിഎസ്എസ് - സിഡിഒഇ) ഏപ്രിൽ 2026 സപ്ലിമെന്ററി വൈവ ജൂലൈ 27ന് നടക്കും. കേന്ദ്രം - എംഎ.അറബിക്: ഡബ്ല്യൂഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ് മുട്ടിൽ. എംഎ ഇക്കണോമിക്സ്: ഇക്കണോമിക്സ് പഠനവകുപ്പ്, ഗവ. വിക്ടോറിയ കോളജ് പാലക്കാട്. എംഎ ഹിസ്റ്ററി: ഹിസ്റ്ററി പഠനവകുപ്പ്, ഗവ. കോളജ് മലപ്പുറം. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബിഎസ്സി (സിയുസിബിസിഎസ്എസ് - യുജി - 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
ബികോം എൽഎൽബി ഹോണേഴ്സ് - പത്താം സെമസ്റ്റർ (2020, 2021 പ്രവേശനം), എട്ടാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം), ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), നാലാം സെമസ്റ്റർ ( 2020 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് മൂന്ന് വരെയും 210 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 20 മുതൽ ലഭ്യമാകും.
പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് (2009 സ്കീം - 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 31ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബിഡെസ് പ്ലസ് എംഡെസ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം (2023 സ്കീം - 2025 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷകൾ ആഗസ്റ്റ് നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎഡ് ( 2024, 2025 പ്രവേശനം ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. ഒഴിവുള്ള കോളജുകൾ പ്രവേശനത്തിനായി റാങ്ക് അനുസരിച്ചു വിദ്യാർഥികളെ ബന്ധപ്പെടും. ആദ്യമായി പ്രവേശനം നേടുന്നവർ മാൻഡേറ്ററി ഫീസടച്ച് ജൂലൈ 29ന് വൈകീട്ട് നാലിന് മുൻപായി സ്ഥിരപ്രവേശനം നേടണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407017, 7016, 2660600.
ലേറ്റ് രജിസ്ട്രേഷൻ / എഡിറ്റിംഗ്
കാലിക്കട്ട് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 20ന് വൈകുന്നേരം 4.30 വരെ നീട്ടി. ലേറ്റ് രജിസ്ട്രേഷൻ ഫീ: എസ്സി / എസ്ടി - 785 രൂപ, മറ്റുള്ളവർ - 1270 രൂപ. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരപ്രവേശനം നേടിയവർക്കും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്തു സ്ഥിരപ്രവേശനം നേടിയവർക്കും എഡിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കില്ല. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവരെ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റ് ചെയ്തവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407017, 7016, 2660600.
പ്രവേശന പരീക്ഷ
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാം പ്രവേശനത്തിന് നോൺ ഇംഗ്ലീഷ് ഡിഗ്രി (കോർ / മെയിൻ) വിദ്യാർഥികൾക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 23ന് നടക്കും. സമയം: രാവിലെ പത്ത് മുതൽ 12.30 വരെ. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions