എംജി സര്‍വകലാശാല ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ എംബിഎ കോഴ്‌സില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുകളുണ്ട്. ബിരുദവും CAT, CMAT അല്ലെങ്കില്‍ KMAT സ്‌കോറുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്നു രാവിലെ 10ന് വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. -0481-2733367
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ സോഫ്റ്റ് വെയര്‍ ലാബ്-2 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിവോക് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 31ന് കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മോളിക്യൂലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിംഗ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎ മദ്ദളം, മ്യൂസിക്, മൃദംഗം (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്ാം.
എംജി സര്‍വകലാശാല പിജി ആന്‍ഡ് ബിഎഡ് ക്യാപ്: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാല ബിരുദാനന്തര ബിരുദ, ബി.എഡ് ഏകജാലക (PG & B.Ed CAP) പ്രവേശനത്തിനായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ 24ന് വൈകുന്നേരം 4.30-ന് മുമ്പായി അതാത് കോളജുകളില്‍ നേരിട്ടെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവുകള്‍
എംജി സര്‍വകലാശാല പുല്ലരിക്കുന്ന് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ധനസഹായത്തോടെ നടത്തുന്ന വടക്കന്‍ മലബാറിലെ കൂട്ടുകുടുംബ ബന്ധങ്ങളുടെ പുനര്‍നിര്‍മ്മിതി: അനുഷ്ഠാനവും പൂര്‍വ്വികാരാധനയും എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് www.mgu.ac.in. . അപേക്ഷയും അനുബന്ധ രേഖകളും [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions