പാലക്കാട് കൊടുവായൂരുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, എംസിഎ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9447525716, 9946205735.
സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്‌സി (എഐ) പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 14ന് രാവിലെ പത്തിന് സെന്‍ററിൽ ഹാജരാകണം. എസ്‌സി, എസ്ടി വിഭാഗക്കാരക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 9846564142, 9446993188.
കോഴ്സ് രജിസ്‌ട്രേഷൻ
നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ്‌വൈയുജിപി) മൂന്ന് (2025 പ്രവേശനം), അഞ്ച് (2024 പ്രവേശനം) സെമസ്റ്റർ കോഴ്സ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ രണ്ട് വരെ കോളജ് പോർട്ടലിൽ ലഭ്യമാകും. കോളജ് ട്രാൻസ്ഫറിന് വിധേയമായ വിദ്യാർഥികൾ പുതിയ രജിസ്ട്രേഷൻ നമ്പർ ലഭിച്ചതിന് ശേഷം അവർ ട്രാൻസ്ഫറായ കോളജിൽ മാത്രമേ അവരുടെ കോഴ്‌സ് രജിസ്ട്രേഷൻ പൂർത്തിയാക്കാവൂ.
പുനർമൂല്യനിർണയ അപേക്ഷ
നാലാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് - യുജി - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ നാല് വർഷ ബിരുദ പ്രോഗ്രാം (എഫ്‌വൈയുജിപി) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയത്തിന് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂരവിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ് - യുജി) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് ഡ്രാമയിൽ അസിസ്റ്റന്‍റ് അഭിമുഖം
കാലിക്കട്ട് സർവകലാശാലയുടെ തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്‍ററിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ഇന്‍റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്‌കൂൾസ് (ഐഎഫ്ടിഎസ്) 2027 നടത്തിപ്പിനായി കരാറടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് തസ്തികയിൽ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 19ന് രാവിലെ 11ന് സ്കൂൾ ഓഫ് ഡ്രാമയിൽ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഭാഷാപ്രാവീണ്യം, മാനേജ്മെന്‍റ് പാടവം, ഓഫീസ് അഡ്മിനിസ്ട്രേഷൻ. പ്രായപരിധി: 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). പ്രതിമാസവേതനം: 34,180 രൂപ. ഫോൺ: 0487 2385352.
ലേലം
കാലിക്കട്ട് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പ് കേരള പോലീസ് അക്കാദമിയിൽ ( തൃശൂർ) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്രഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് പ്രോഗ്രാമിന്‍റെ ഭാഗമായി വാങ്ങുകയും പരിശീലിപ്പിക്കുകയും ചെയ്ത നായകളെ ( ഫീമെയിൽ) വിൽപനയ്ക്കായി പൊതു ലേലം ചെയ്യുന്നു. ലാബ്രഡോർ, ബീഗിൾ, രാജപാളയം, ബെൽജിയൻ മാലിനോയിസ് എന്നീ ഇനം നായകളെയാണ് ലേലം ചെയ്യുന്നത്. താത്പര്യമുള്ളവർക്ക് അനുമതിയോടുകൂടി ഓഗസ്റ്റ് 19ന് രാവിലെ പത്തിന് മുതൽ വൈകീട്ട് നാല് വരെ കേരള പോലീസ് അക്കാദമിയിലെ കാലിക്കട്ട് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിലെത്തി നായകളെ പരിശോധിക്കാം. ലേല തീയതി: ഓഗസ്റ്റ് 20. സമയം: രാവിലെ 10.30. കേന്ദ്രം: ആംഫി തിയേറ്റർ (മോഡൽ പോലീസ് സ്റ്റേഷന് എതിർവശം), കേരള പോലീസ് അക്കാദമി, തൃശൂർ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ : 9895086515.
ബിരുദ പ്രവേശനം 2026; പ്രവേശന നടപടികൾ സെപ്റ്റംബർ 11ന് അവസാനിക്കും
കാലിക്കട്ട് സർവകലാശാലയുടെ 2026 - 27 അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജ് / പ്രോഗ്രാം ഓപ്ഷനുകൾ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഓഗസ്റ്റ് 14 മുതൽ 16ന് രാത്രി എട്ട് വരെ ലഭ്യമാകും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 19ന് വൈകീട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും ഇതിന്‍റെ കാലാവധി സെപ്റ്റംബർ നാല് വരെയായിരിക്കും. റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം സെപ്റ്റംബർ നാലിനകം പൂർത്തിയാക്കും. ശേഷം സ്പോട്ട് അഡ്മിഷൻ മുഖേനയുള്ള പ്രവേശന നടപടികൾ സെപ്റ്റംബർ 11 വരെ നടക്കും. 2026 - 27 അധ്യയന വർഷത്തെ ബിരുദ പ്രവേശന നടപടികൾ സെപ്റ്റംബർ 11ന് അവസാനിക്കും. ഓഗസ്റ്റ് 20 മുതൽ ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions